എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/എന്റെ അവസാന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവസാന വർഷം

കളിയും ചിരിയും വികൃതികളുമായി കഴിയേണ്ട ദിനങ്ങൾ എനിക്ക് നഷ്ടമായത് വളരെ വിഷമത്തോടെ ഞാനോർക്കുന്നു. പെരുമണ്ണ എ.എം.എൽ.പി സ്കൂളിലെ 5 ലെ എന്റെ അവസാന വർഷമായിരുന്നു. മാർച്ച് 10 നു ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായ ആ വാർത്ത..... ഇന്നു സ്കൂളടക്കുവാണേല്ലോ! എന്ന് സുബൈദ ടീച്ചർ പറഞ്ഞു കേട്ടപ്പോൾ സങ്കടം അടക്കാൻ സാധിച്ചില്ല.5 ലെ കുട്ടികളെല്ലാവരും പൊട്ടിക്കരഞ്ഞു. എന്നോടെപ്പോഴും വികൃതി കാണിച്ചിരുന്ന എന്റെ ക്ലാസിലെ ചെറുക്കന്മാർ വരെ എന്റെ അടുത്തു വന്നു... തേങ്ങിക്കൊണ്ട് യാത്ര പറഞ്ഞ ആ നാൾ, എന്റെ പ്രിയപ്പെട്ട അധ്യാപികയും കുട്ടികളും പരസ്പരം നോക്കിക്കരഞ്ഞു തീർത്ത ആ സായാഹ്നം ജീവിതത്തിലൊരിക്കലും ഒരു തേങ്ങലോടെയല്ലാതെ എനിക്കോർക്കാൻ സാധിക്കില്ല. തിരക്കു പിടിച്ചു കൂട്ടുകാരുടെ ഓട്ടോഗ്രാഫ് വാങ്ങി, കൂട്ടുകാരുമായി ഫോട്ടോയെടുത്തു, പരിഭവവും പിണക്കവും തീർത്തു,അങ്ങനെ ഒരു നൂറായിരം കാര്യങ്ങൾ ആ ഒരു ദിവസത്തിൽ ചെയ്തു തീർക്കേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം പ്രധാന ദ്ധ്യാപികയായ പി.വി ജയ ശ്രി ടീച്ചറുടെ നേതൃത്വത്തിൽ അസംബ്ലി കൂടി. ടീച്ചർ കൊറോണയെ പ്രതിരോധിക്കാനുള്ള കുറേ കാര്യങ്ങൾ പറഞ്ഞു തന്നുവെങ്കിലും, മനസ്സു മുഴുവൻ സ്കൂളിലെ എന്റെ അവസാന ദിനമാണല്ലോ.. എന്ന അലട്ടലുകൾ മാത്രമായിരുന്നു. ഇനി പഴയപോലെ കളി പറഞ്ഞു ചിരിക്കാനും വികൃതി കൂടാനുമായി ഒരു ദിവസം ഇനിയെനിക്കിവിടില്ലല്ലോ.. എന്നാലോചിച്ചപ്പോൾ കരച്ചിൽ നിർത്താനായില്ല. ഒരഹങ്കാരത്തോടെ എന്റെയെന്ന് പറഞ്ഞിരുന്നിരുന്ന അധ്യാപികയും ഞാനിരുന്ന ബെഞ്ചും ക്ലാസും... അങ്ങനെയെല്ലാം അവിടെ ബാക്കിയാക്കി തിരിച്ചു നടന്നു ഞാൻ.

ഷിഫ് ന ഷെറിൻ
5 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം