പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഭീതിയിലാഴ്ത്തിയ രോഗം
ഭീതിയിലാഴ്ത്തിയ രോഗം
നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ലോകത്തെത്തന്നെ ഭയപ്പെടുത്തുന്ന മഹാമാരിയായ ഒരു വൈറസ് ..... അതിന്റെ പേരാണ് കൊറോണ. "നമുക്ക് ഭയമല്ല, ജാഗ്രതയാണ് വേണ്ടത് "ആ വൈറസ് ഇല്ലാതാവാനുള്ള ഒരേയൊരു മരുന്ന് ശുചിത്വമാണ് . എല്ലാവരും കൊറോണയെ അകറ്റിനിർത്താൻ ശുചിത്വം പാലിക്കുക. നാം ഓരോ മണിക്കൂറിലും കൈകൾ സോപ്പുപയോഗിച്ച കഴുകുക. നമ്മൾ എല്ലാവരും ഒന്നിച്ചു നേരിട്ടാൽ നമുക്ക് ഇതിലും വലിയ വൈറസിനെ തന്നെ ഇല്ലാതാക്കാൻ സാധിക്കും. കഴിയുന്നതും ഓരോ അരമണിക്കൂറിലും ഓരോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ എല്ലാവരും ശ്രദ്ധിക്കണം . covid 19എന്ന വൈറസിന് വായുവിൽ 10മിനുട്ട് പോലും ജീവിക്കാൻ കഴിയില്ല. മറിച്ച് മനുഷ്യൻ ഉപയോകഗിക്കുന്ന വസ്തുവിൽ എത്ര മണിക്കൂർ വേണമെങ്കിലും ജീവിക്കാൻ സാധിക്കും. നമ്മൾ അനാവശ്യമായി പുറത്തിറങ്ങരുത് .കഴിയുന്നതും വീട്ടിൽതന്നെ ഇരിക്കുക. നമുക്ക് അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങണമെങ്കിൽ മാസ്ക് ധരിക്കുക. ആളുകളിൽ നിന്നും കഴിയുന്നതും ഒരു മീറ്റർ അകലം പാലിക്കുക. നമുക്കും നമ്മുടെ നാടിനും രോഗം വരാതെ സൂക്ഷിക്കൽ നമ്മുടെ ബാധ്യതയാണ്. ആളുകൾ കൂട്ടം കൂടിനിൽകുന്ന സ്ഥാലത്തേക്ക് നമ്മൾ പോകാതിരിക്കുക. നമ്മൾ പോയിവന്നതിനു ശേഷം കൈ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ വായ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ പൊത്തിപിടിക്കുക. നമ്മെ രക്ഷിക്കാൻ എപ്പോഴും നമ്മോടൊപ്പം നമ്മുടെ സ്വന്തം ആരോഗ്യപ്രവർത്തകരുണ്ട്. അവർ നമ്മുടെ ലോകത്തുനിന്നും കോറോണയെ മാറ്റിനിർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .അതുകൊണ്ട് നമ്മൾ ഓരോരുത്തരും അവർ തരുന്ന നിർദേശങ്ങൾ പാലിക്കണം. അവർ എത്രയാണ് പരിശ്രമിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. അവർ നമ്മുടെ ഓരോരുത്തരുടെയും ജീവനുവേണ്ടി ഊണും ഉറക്കവുമില്ലാതെ പരിശ്രമിക്കുകയാണ്. അവരോട് നന്ദിപറഞ്ഞാൽ തീരില്ല. അത്രയും പരിശ്രമിക്കുകയാണ് അവർ നമുക്കുവേണ്ടി. നിപയെ പോലുള്ള വൈറസുകളെ നമ്മൾ ഒറ്റക്കെട്ടായി നേരിട്ടപ്പോലെ ഈ കൊറോണ വൈറസിനെയും നമുക്കു നേരിടാം എന്ന ആത്മവിശ്വസത്തോടെ നമുക്കെലാവർക്കും പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം