പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/ഒരു സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു സങ്കടം

ചൈന എന്ന രാജ്യത്തിൽ നിന്ന് നമ്മുടെ ഈ ഭൂമിയാകെ ഒരു രോഗം വ്യാപിച്ചിരിക്കുന്നു.ആരോ അതിന് കോവിഡ് -19 എന്നു പേരിട്ടു.ഈ മഹാമാരി കാരണം ഞാൻ വളരെ സങ്കടത്തിലാണ് . എന്റെ സ്ക്കൂൾ പൂട്ടി.അച്ഛനും അമ്മയ്ക്കും പണിക്കു പോകാൻ കഴിയാതെയായി.എന്റെ പുത്തൻ വീടിൻെ്റ നിർമാണം നിർത്തിവെയ്ക്കേണ്ടി വന്നു.വീട്ടിൽ നിന്ന് തൊട്ടടുത്ത വീട്ടിൽ പോലും പോകാൻ കഴിയുന്നില്ല.സ്ക്കൂൾ പൂട്ടികഴിഞ്ഞപ്പോൾ ഞാൻ എൻെറ കൂട്ടുകാരെ കണ്ടതേയില്ല. എനിക്ക് എൻെറ ബന്ധുക്കളുടെ വീട്ടിലുംയാത്രകൾ പോകാനും കഴിയുന്നില്ല പടക്കകട തുറക്കാത്തതിനാൽ വിഷു ഒരു രസവുമില്ലായിരുന്നു.ഈ ദുഷ്ടനായ കൊറോണ കാരണം ലക്ഷകണക്കിന്ആളുകൾ മരിച്ചു.അതിൽ നാല് മാസം പ്രായമുള്ള ഒരു കുഞ്ഞുവാവയും ഉൾപ്പെടുന്നു.106 വയസ്സുള്ള ഒരു മുത്തശ്ശി ഈരോഗത്തിൽ നിന്ന് മുക്തി നേടിയത്രേ.ആ മുത്തശ്ശിക്ക് 5 വയസ്സുള്ളപ്പോൾപിടിപ്പെട്ട മാരകമായ വേറയൊരുഅസുഖവും ഈ മുത്തശ്ശി തരണം ചെയ്തിരിന്നുവത്രേ.നമുക്കും ഈരോഗത്തെ പ്രതിരോധിച്ച് മുന്നേറാം.

നിദിന്യ.എ.കെ
5 ജി യു പി എസ് പാലയത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം