ജി. എൽ. പി. എസ്. അന്തിക്കാട്/അക്ഷരവൃക്ഷം/വൈറസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്സ്

വെളിച്ചം വിതറും പുലരികൾക്കെന്തേ
ഇന്നിത്ര മങ്ങലെന്നോർക്കൂ മനുഷ്യാ?
പാറിപ്പറക്കും കിളികൾക്കിന്നെന്തേ
ശോകഭാവമെന്നോർക്കൂ മനുഷ്യാ?
വായടയ്ക്കാൻ സമയമില്ലാത്തവർ
വായും കെട്ടി നടക്കുന്നതെന്തേ?
വില്ലനാകും കൊറോണയീപ്പാരിനെ
ആകമാനം പൊതിഞ്ഞു കഴിഞ്ഞല്ലോ ?
മർത്ത്യനെ വെല്ലുന്ന മറ്റൊരു വില്ലനായ്
നാശം വിതച്ചുകൊറോണയീ ഭൂവിൽ
ഇനിയെന്തു ചെയ്യുമെന്നോർക്കുന്ന-
മർത്ത്യനോടായി പറയുന്നു
"ഒറ്റക്കെട്ടായിനിന്നുപൊരുതണം
തുരത്താം നമുക്കീകൊറോണയെ വേഗം
ജയിക്കണം നമ്മൾക്കിന്നീ പോരിൽ
തോൽക്കണം കൊറോണ പറയണം ഗുഡ്ബൈ".
 

സനത്ത്
3A ജി. എൽ. പി. എസ്. അന്തിക്കാട്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത