ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വിറിഡെ(coronaviridae ) എന്ന കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ. 120 നാനോ മീറ്റർ ആണ് ഒരു കൊറോണാ വൈറസിന്റെ വ്യാസം. ഈ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങൾ ഉണ്ടാക്കും . കടുത്ത ചുമയും പനിയും ശ്വാസംമുട്ടലും ആണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ. 2019 അവസാനം ചൈനയിലെ വുഹാൻ പ്രവശ്യയിൽ പുതിയതരം കൊറോണാ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു. ഇത് വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ചൈനയ്ക്ക് പുറമേ ഇറ്റലിയിലും ഇറാനിലും അമേരിക്കയിലും ഈ ഈ വൈറസ് ബാധയേറ്റ്‌ നിരവധി പേർ മരണമടഞ്ഞു. നമ്മുടെ കൊച്ചു കേരളവും ഇതിനെ പ്രതിരോധിക്കാൻ മുന്നോട്ടുപോകുന്നു ഇതുവരെ ഇതിന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ് ലോകത്തിലെ പല മരുന്നു ഗവേഷണ സ്ഥാപനങ്ങളും. രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽനിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. <

Fadil
2 GLPS ELIPPAKULAM
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം