പന്ന്യന്നൂർ വി വി എൽ പി എസ്/അക്ഷരവൃക്ഷം/ '''കൊറോണ കാലം'''
കൊറോണ കാലം
നമ്മൾ സ്കൂളിലായിരിക്കുമ്പോൾ നാം വീട്ടിലിരിക്കാൻ ആഗ്രഹിച്ചിരുന്നു. കാരണം നമ്മുടെ വീട്ടുകാരുമൊത്ത് സമയം ചെലവഴിക്കാൻ എന്നാൽ ഇന്ന് സ്ഥിതി മാറി നമ്മൾ എല്ലാവരും ഇന്ന് വീട്ടിനകത്തു തന്നെയാണ് പക്ഷേ എന്റെ ചങ്ങാതിമാരെ എനിക്ക് കാണാൻ കഴിയുന്നില്ല. അവരെയൊക്കെ ഞാൻ വല്ലാതെ കാണാൻ ആഗ്രഹിക്കുന്നു. കൊറോണ വന്നതോടെ നമ്മുടെ ജീവിത ശൈലി തന്നെ മാറി . ഈ രോഗത്തെ നമ്മുടെ ഭൂമുഖത്തിൽ നിന്ന് ഇല്ലാതാക്കാൻ നാം തന്നെ ശ്രമിക്കണം .ആരോഗ്യ വകുപ്പു നൽക്കുന്ന എല്ലാ നിർദ്ദേശങ്ങളും നാം പാലിക്കണം. നാം എവിടെ പോകുമ്പോഴും മാസ്ക് ധരിക്കണം എവിടെ പോയി വന്നാലും കൈ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റെസർ ഉപയോഗിക്കുകയും വേണം കൂടാതെ നാം എവിടെയും അകലം പാലിച്ച് നിൽക്കണം വ്യക്തി ശുചിത്വം പാലിക്കണം ഈ വൈറസിനെ തുരത്തിയാൽ മാത്രമാണ് നമുക്ക് കഴിഞ്ഞു പോയ ആ കാലം തിരിച്ചു കിട്ടു അതിന്ഇന്ന് എല്ലാവരും ലോക്ക് ഡൗണിലാണ് ആളുകൾ ആരും പുറത്തിറങ്ങതെ ഇരിക്കുകയാണ് പലർക്കും അവരുടെ ജോലി നഷ്ടപ്പെട്ടു പലരും പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയാണ് എന്നാലും നമ്മുടെ സർക്കാർ കഴിയുന്നത്ര സഹായം നമുക്ക് ചെയ്യുന്നുണ്ട്. നാം ഓരോരുത്തരും ഈ വൈറസിനെ പൊട്ടിച്ചെറിഞ്ഞ് കഴിഞ്ഞു പോയ ആ കാലം നമുക്ക് തിരിച്ചു പിടിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം