ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
എട്ടാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു പ്രേം. മുടങ്ങാതെ സ്കൂൾ അസംബ്ളിയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും അവൻറെ അദ്ധ്യാപകൻ പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടിമാത്രം വന്നില്ല. ആരാണ് അതെന്ന് തിരഞ്ഞപ്പോൾ ജിഷ്ണു ആണ് എന്ന് പ്രേമിന് മനസ്സിലായി. പ്രേം ജിഷ്മുവിൻറെ അടുത്ത് ചെന്ന് അസംബ്ലിയിൽ വരാത്തതിൻറെ കാരണം ചോദിച്ചതും അദ്ധ്യാപകൻ ക്ലാസിൽ വന്നതും ഒരുമിച്ചായിരുന്നു. അദ്ധ്യാപകൻ പ്രേമിനോട് ചോദിച്ചു 'പ്രേം ആരൊക്കയാണ് അംസംബ്ലിയിൽ ഹാജരാകാതിരിന്നത്". സർ ,ജിഷ്ണു ഒഴികെ എല്ലാവരും പങ്കെടുത്തു. ജിഷ്ണു വരാഞ്ഞത് എന്താണ്എന്ന് അദ്ധ്യാപകൻ തിരക്കി. സാർ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംക്ഷയിൽ ക്ലാസ് റൂം ശാന്തമായി .എന്തായാലും ഇന്ന് ജിഷ്ണുവിന് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ട് കുട്ടികൾ പരസ്പരം നോക്കി. ജിഷ്ണുവിനെ കുട്ടികൾക്കത്ര ഇഷ്ടമായിരുന്നില്ല. കാരണം ജിഷ്ണു നന്നായി പഠിക്കുന്ന കുട്ടിയാണ്, അവൻെറ കയ്യക്ഷരം വളരെ മനോഹരമാണ്. അദ്ധ്യാപകൻ പഠിപ്പിക്കുന്ന പാഠങ്ങൾ അന്നുതന്നെ പഠിച്ചു തീർക്കും. ക്ലാസിൻറെ നിശബ്ദത കളഞ്ഞുകൊണ്ട് അദ്ധ്യാപകൻറെ മറുപടി വന്നു. ‘ദേ നോക്ക് ആര് തെറ്റ് ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റു. അതിന് മുമ്പ് നീ അസംബ്ളിയിൽ പങ്കെടുക്കാഞ്ഞത് എന്താണെന്ന് പറയുക'. ജിഷ്ണു പറഞ്ഞു, അസംബ്ലി തുടങ്ങുന്നതിന് മുമ്പ് ഞാൻ സ്കൂളിൽ എത്തിയിരുന്നു. ക്ലാസിൽ വന്നപ്പോൾ കുട്ടികളെല്ലാം അസംബ്ലിക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചത്, ഭയങ്കര പൊടിയും കീറിയ കടലാസുകഷണങ്ങളുമായി ക്ലാസ് റൂം ആകെ വൃത്തികേടായി കിടക്കുന്നു. ക്ലാസ് റൂം വൃത്തിയാക്കാമെന്ന് കരുതി അത് ചെയ്തു. അപ്പോഴേയ്ക്കും അസംബ്ലി തുടങ്ങികഴിഞ്ഞിരുന്നു. നീ മാത്രമായി ചെയ്തത് എന്തിനെന്ന് അദ്ധ്യാപകൻ ചോദിച്ചു.’വൃത്തിഹീനമായ സ്ഥലത്ത് ഇരുന്ന് പഠിച്ചാൽ എങ്ങനെയാണ് സാർ അറിവ് ലഭിക്കുന്നത്' ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാറിന് എന്നെ ശിക്ഷിക്കാം. അദ്ധ്യാപകൻ പറഞ്ഞു നീ ചെയ്തതാണ് ശരി, വ്യക്തി ശുചിത്വം പാലിക്കുന്നതിനൊപ്പം, പരിസര ശുചിത്വവും പാലിക്കുക. അത് നിങ്ങൾക്ക് ആരോഗ്യകരമായ നല്ല നാളെകൾ സമ്മാനിക്കും.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ