ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/പൊങ്ങച്ചം നന്നല്ല
പൊങ്ങച്ചം നന്നല്ല
തടാകക്കരയിൽ ഒരു കുറ്റിക്കാടുണ്ടായിരുന്നു.അതിൽ അതിസുന്ദരനായ ഒരു മയിൽ താമസിച്ചിരുന്നു മയിൽ എന്നും തടാകക്കരയിൽ ചെല്ലും.എന്നിട്ട് തന്റെ പീലികൾ വിടർത്തി നിൽക്കും. തെളിഞ്ഞ വെള്ളത്തിൽ പ്രതിഫലിച്ചു കാണുന്ന തന്റെ രൂപം നോക്കി അവൻ അഭിമാനിക്കും. എല്ലാവരും തന്റെ സൗന്ദര്യത്തെക്കുറിച്ച് ആരാധനയോടെ സംസാരിക്കണമെന്ന് മയിലിന് നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ടു ആരെക്കണ്ടാലും മയിൽ തന്റെ പീലി വിടർത്തിക്കാട്ടി, താൻ അവരെക്കാൾ മികച്ചവനാണെന്നു വരുത്തിത്തീർക്കും. ഒരിക്കൽ തടാകക്കരയിൽ പുതിയ ഒരു അതിഥി വന്നു. ഒരു കാക്ക ആയിരുന്നു അത്.കാക്കയെ കണ്ടപ്പോൾ മയിലിന് അതിനെയും ആരാധകനാക്കി മാറ്റുവാൻ മോഹമുണ്ടായി. വെള്ളം കുടിക്കുകയായിരുന്ന കാക്കയെ മയിൽ ചെന്നു പരിചയപ്പെട്ടു. "സുഹൃത്തേ… ഞാൻ മയിൽ. നമുക്ക് നല്ല സുഹൃത്തുക്കളായി ഇവിടെ കഴിയാം." "ഞാൻ കാക്ക. താങ്കളുടെ സന്മനസ്സിനു നന്ദി."കാക്കയ്ക്കു പുതിയൊരു സുഹൃത്തിനെ കിട്ടിയതിൽ സന്തോഷമുണ്ടായി. പക്ഷേ, പരിചയപ്പെടലിനെ തുടർന്നുള്ള സംഭാഷണത്തിൽ മയിൽ കാക്കയെ കളിയാക്കാനാണ് ആരംഭിച്ചത്. "നിങ്ങളുടെ തുവലുകൾക്ക് വെറും കറുത്ത നിറം മാത്രമാണല്ലോ ഉള്ളത്. എന്റെ തൂവലുകൾ പോലെ അത് തീരെ മനോഹരമല്ല. കഷ്ടം തന്നെ!" മയിൽ പറഞ്ഞു. കാക്കയ്ക്കു മയിലിന്റെ സ്വഭാവം പിടികിട്ടി .കാക്ക പറഞ്ഞു: "എനിക്കെന്റെ തുവലുകളും ചിറകുകളും കൊണ്ട് ഇഷ്ടം പോലെ എവിടേക്ക് വേണമെങ്കിലും പറക്കാം. പക്ഷെ, നിങ്ങൾക്ക് അതിനു കഴിയില്ല. സ്വന്തം ചിറകുകൾ കൊണ്ട് യഥേഷ്ടം പറക്കാനാവില്ലെങ്കിൽ, അതിന് എത്ര സൗന്ദര്യമുണ്ടെങ്കിലും ഉപയോഗശൂന്യമാണ്." കാക്കയുടെ മറുപടി കേട്ട് മയിൽ ലജ്ജിച്ചു പോയി. അതിനു ശേഷം മയിൽ ആരോടും അഹങ്കാരം കാട്ടിയിട്ടില്ല. ഗുണപാഠം :- പൊങ്ങച്ചം നന്നല്ല
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ