ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യം....

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം....

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാധാരണ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്...

പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു കാരണമായ ഘടകങ്ങൾ എങ്കിലും രോഗാണുക്കളുടെ ആക്രമണം , പോഷണക്കുറവ്, അമിതാഹാരം എന്നിവ മൂലം നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആവാറുണ്ട്...

ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, ആരോഗ്യകരമായ തൊഴിലിടങ്ങൾ , ജനങ്ങളുടെ ജീവിതരീതി തുടങ്ങിയ ആയതിനാൽ ആരോഗ്യവും ശുചിത്വവും സുരക്ഷയും പരസ്പരം ബന്ധിക്കപ്പെട്ട പദങ്ങൾ ആണ്.. മരുന്ന് പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കൊറോണ പോലുള്ള വൈറസുകൾ മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലത്തു ഇവയെ നേരിടാൻ ഉള്ള വഴി ശുചിത്വം മാത്രമാണ്.... ഇടയ്ക്കിടെ കൈ സോപ്പ് വെള്ളത്തിൽ കഴുകിയും , മുഖത്തു മാസ്ക് ധരിച്ചും , പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും എല്ലാം ഒഴിവാക്കി ശുചിത്വം ഉറപ്പാക്കി നമുക്ക് ആരോഗ്യത്തോടെ ഇരിക്കാം.... നമ്മളോടൊപ്പം മറ്റുള്ളവരുടെ സുരക്ഷക്കും നമുക്ക് മുൻഗണന കൊടുക്കാം......

ശ്രീഹരി സനൽ
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം