എന്നും രാവിലെ കുട്ടികൾ പോകും
വിദ്യാലയം എന്നൊരു പൊൻവീട്...
ഗുരുക്കന്മാർ കാട്ടും നേർവഴിയിലൂടെ-
കുട്ടികൾ വളരും പൊൻവീട്...
നമ്മുടെ തെറ്റുകൾ തിരുത്തി നേർവഴിയിലൂടെ-
നമ്മെ നയിക്കും ഗുരുനാഥൻ.
ഗുരുക്കൾ കാട്ടും പാഠങ്ങൾ
ഒന്നായി ചേർന്നു പഠിക്കും നാം.
നിന്റെ മടിത്തട്ടിൽ നിന്നാണ് ഞാനും
അക്ഷരവെളിച്ചം നേടിയത്...
ശിഖ സുധീർ
നാലാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ് വെെക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത