ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/കൊറോണ:ഒരു നൊമ്പരം...

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ : ഒരു നൊമ്പരം...

<
ഒരു അവധിക്കാലം കൂടി വന്നെത്താറായി .ചില സ്കൂളുകൾ ‍വാർഷികാഘോഷങ്ങൾ നടത്താനുളള തയ്യാറെടുപ്പിലും മറ്റു ചില സ്കൂളുകൾ പരീക്ഷയെ വരവേൽക്കാനുളള തയ്യാറെടുപ്പിലുമാണ് .കുട്ടികളിൽ അപ്പോഴാണ് നൊമ്പരമായി ആ വാർത്ത എത്തിയത് .കൊറോണ വ്യാപനം മൂലം സ്കൂളുകൾ അടയ്ക്കുന്നു .കൂട്ടുകാരെയും അധ്യാപകരെയും കാണാൻ പറ്റാതായി .ഉത്സവങ്ങളും ആഘോഷങ്ങളും കൊറോണ കാരണം നഷ്ടമായി .ചടങ്ങുകളും യാത്രകളും ഉപേക്ഷിക്കേണ്ടി വന്നു .ഈ രോഗം പിടിപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ് .ഒട്ടേറെ ജനങ്ങളെ കൊന്നുകൊണ്ടിരിയ്ക്കുകയാണ് ഈ മഹാമാരി .അവധിക്കാലം കഴി‍ഞ്ഞ് സ്കൂൾ തുറക്കാറായിട്ടും ഈ രോഗാവസ്ഥ പൂർണ്ണമായും മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല . പുതിയ അധ്യയനവർഷം കാത്തുകാത്തിരിക്കേണ്ട അവസ്ഥ ഏവർക്കും നൊമ്പരമുണ്ടാക്കുന്ന ഒരു കാഴ്ചയാണ് .ഈ രോഗത്തിൽ നിന്ന് മറികടക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുക്കൊണ്ടും ആശംസിച്ചുക്കൊണ്ടും ഞാൻ നി‍ർത്തുന്നു .

ശ്രീദുർഗ്ഗ എസ്
3 A ജി.ബി.എൽ.പി.എസ്,കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം