ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/അക്ഷരവൃക്ഷം/തകർത്തോടിച്ച സ്വപ്നങ്ങൾ
തകർത്തോടിച്ച സ്വപ്നങ്ങൾ
അവന്റെ ഏറെ കാലത്തെ ആഗ്രഹമാണ് വിമാനത്തിൽ കയറണമെന്ന് എന്നാൽ ഇന്നെ വരെ തന്റെ ആഗ്രഹം സാധിച്ചെടുക്കാൻ ഗോപിക്ക് കഴിഞ്ഞിട്ടില്ല. അവൻ എന്തോ വിമാനം എന്ന് പറഞ്ഞാൽ ഒരു പ്രാന്ത് പോലെ ആണ്. വിമാനം പറക്കുന്നത് കണ്ടാൽ അവൻ അതിന്റെ ഓരോ ചലനവും ശ്രദ്ധ പൂർവ്വം വളരെ ആശങ്കയോടെ നോക്കി ആസ്വദിക്കുമായിരുന്നു. ഒരു കർഷക കുടുംബത്തിൽ ജനിച്ച നാട്ടിൻ പുറത്തു കാരനാണ് ഗോപി. തന്റെ അധ്യാപകൻ അവനോട് പറയുകയുണ്ടായി ഗോപി നിനക്ക് വിമാനത്തിൽ സഞ്ചരിക്കാൻ ആഗ്രഹം ഉണ്ടെന്ന് അറിയാം അതിന് നിനക്ക് കഴിയും സർ എങ്ങെനെയാ എന്റെ ആഗ്രഹം എനിക്ക് നടപ്പിലാക്കാൻ കഴിയുക. ഗോപി തന്റെ അച്ഛൻ ഒരു കർഷകനാണ് അത് കൊണ്ട് തന്നെ നിങ്ങൾ വളരെ ദാരിദ്രത്തിലാണ്. കഴിഞ്ഞ ഇടയാവട്ടെ നിന്റെ അച്ഛന്റെ കൃഷിയിടവും ധാന്യങ്ങളും പ്രളയത്തിൽ നഷ്ടമായി അതിൽ പിന്നെ നിന്റെ കുടുംബം പിന്നെയും തകരുകയാണ്. "മോനെ ഗോപി നിനക്ക് വിമാനത്തിൽ കയറുക എന്നാൽ പ്രയാസകരമാണ് എന്നാൽ നിന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള നിന്റെ പരിശ്രമത്തിലൂടെ നിനക്ക് ഈ പ്രയാസത്തെ മറികടക്കാവുന്നതാണ് " സർ എനിക്ക് എന്റെ ആഗ്രഹത്തെ എങ്ങനെ സഫലീകരിക്കാൻ കഴിയും. ഗോപി അതിന് നീ നന്നായി പഠിക്കണം. പഠിക്കുമ്പോ നീ നിന്റെ ആഗ്രഹത്തെ ഓർക്കണം. പഠിച്ച് ഒരു നല്ല നിലയിൽ എത്തിയാൽ വിമാനത്തിൽ കയറുക എന്നത് നിഷ്പ്രയാസം സാധിച്ചെടുക്കാം. പിന്നെ ഉള്ള നാളുകളിൽ പഠനം എന്നത് മാത്രമായിരുന്നു അവന്റെ ഉള്ളിൽ. പത്താം ക്ലാസ്സ് ഉന്നത മാർക്കിൽ അവൻ ജയിച്ചു ഹയർ സെക്കൻഡറിയും കഴിഞ്ഞ് അവൻ ഡിഗ്രി ഗവ കോളേജിൽ പൂർത്തിയാക്കി. പിന്നീട് ഗോപി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും ലഭിച്ചു പതുക്കെ പതുക്കെ പണം സമ്പാദിക്കാൻ തുടങ്ങി. പിന്നെ ഗോപി തന്റെ ആഗ്രഹം സഫലീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ ആദ്യം പാസ്സ്പോർട്ട് ഉണ്ടാക്കി കുറച്ച് ദിവസം കഴിഞ്ഞ് അവന്റെ വീടിന്റെ മുന്നിൽ നിന്ന് ഒരു സൈക്കിൾ ബെല്ല് അടിച്ച ശബ്ദം നോക്കിയപ്പോൾ അത് പോസ്റ്റ് മാൻ ആണ് ഗോപിയുടെ പാസ് പോർട്ട് നൽകാൻ വന്നതാണ്. ഗോപി ആവട്ടെ സന്തോഷത്തിന്റെ ഒരു കൊട്ടാരം പണിഞ്ഞത് പോലെ ആയിരുന്നു. അവന്റെ കണ്ണുകളിൽ നിന്ന് വെള്ളം വാർന്നൊഴുകി .അത് ഗോപിയുടെ ആഗ്രഹവും സ്വപ്നങ്ങളും സഫലീകരിക്കാൻ പോകുന്നതിന്റെതായിരുന്നു. ഈ സമയത്തായിരുന്നു എല്ലാ രാജ്യങ്ങളെയും ഭീതിയിൽ പെടുത്തിയ ചൈനയിലെ വുഹാനിൽ പടർന്നു വന്ന ആ മഹാമാരിയുടെ കാലം. ഗോപി ട്രാവൽസിൽ ചെന്ന് ടിക്കറ്റ് എടുത്തു തന്റെ ആഗ്രഹം നടക്കാൻ പോകുന്നതിലുള്ള വലിയ സന്തോഷത്തിലാണ് ഗോപി മാർച്ച് 23 രാത്രി 10 മണിക്കായിരുന്നു ഗോപിയുടെ ടിക്കറ്റ് അവന്റെ വീട്ടിൽ അന്ന് ഉത്സവമായിരുന്നു അപ്പോഴാണ് അവർ അത് അറിയുന്നത്. രാജ്യത്ത് കോറോണയെ തുടർന്ന് രാജ്യം ഒന്നാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ട്രയിൻ, വ്യോമയാന സർവീസുകൾ നിർത്തിവെച്ചു. ഇത് അറിഞ്ഞ് ഗോപി തകരുകയാണ്. വർഷങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരു ഒറ്റ നിമിഷത്തിൽ തകർന്നതിന്റെ വേദനയിലാണ് ഗോപി അവന്റെ കണ്ണുകൾ പിന്നെ ഒരിക്കൽ ക്കൂടി നനയാൻ തുടങ്ങി എന്നാൽ ഇന്ന് തന്റെ കണ്ണുകളിൽ നിന്നും ഒഴുകുന്ന തുള്ളികൾ അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നഷ്ട പെട്ടതിന്റെതായിരുന്നു . അവിടെയെങ്ങും നിശബ്തതയായി ഇതിന്റെ ഇടയിലൂടെ ഗോപി തന്റെ ടിക്കറ്റും കയ്യിൽ മുറുക്കെ പിടിച്ച് കൊണ്ട് അവൻ ആ വീടിന്റെ പടികൾ കയറുകയാണ്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ