കുരിക്കിലാട് യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഒരിടത്ത് രഘുവും സോമനും എന്ന് പറയുന്ന രണ്ടു പേരുണ്ടായിരുന്നു. രണ്ടുപേരും അയൽവാസികളാണ്. രഘു സാധാരണക്കാരനായിരുന്നു. സോമൻ നഗരത്തിലെ വലിയൊരു കോർപ്പറേറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥൻ. ഇരു കുടുംബവും എന്നും വഴക്കാണ് അതിനുള്ള കാരണം രഘുവിന്റെ മദ്യപാനമാണ്. മദ്യപിച്ച് വീട്ടിൽ വന്നു വീട്ടിൽ ഉള്ളവരെയും നാട്ടിൽ ഉള്ളവരെയും എന്തിന് കണ്ണിൽ കാണുന്ന എല്ലാവരെയും വഴക്കുപറയും. അങ്ങനെ ഒരു ദിവസം ചൈനയിലെ വുഹാനിൽ നിന്നും കൊറോണ എന്ന വൈറസ് രോഗം പടർന്ന വാർത്ത ന്യൂസിൽ കണ്ടു. അങ്ങേതോ രാജ്യത്തെ രോഗമല്ലേ നമുക്കു ബാധിക്കില്ലല്ലോ എന്നോർത്ത് ഇരുവരും സ്വാർത്ഥൻമാരായി നടന്നു.അപ്പോഴാണൊരു സുപ്രഭാതത്തിൽ കൊറോണ എന്ന മഹാമാരി സ്വന്തം സംസ്ഥാനത്തെയും നാടിനെയും കാർന്നു തിന്നാൻ തുടങ്ങിയത് അറിഞ്ഞത്. ജനങ്ങളാകെ പരിഭ്രാന്തരായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മദ്യശാലകൾ എല്ലാം തന്നെ അടച്ചുപൂട്ടി. രഘുവിന് മദ്യമില്ലാതെ ഒരുദിവസം പോലും കഴിയാൻ പറ്റാതായി. സോമൻ ആവട്ടെ ജോലിക്കൊന്നും പോകാനാവാതെ വീട്ടിലിരുന്നു ഭ്രാന്ത് പിടിച്ച മട്ടിലായി കൈയിലുള്ള പണമൊക്കെ തീർന്നു. കടകൾ മിക്കതും അടച്ചിട്ടു. വലിയ ജോലിക്കാരൻ എന്നു പറഞ്ഞിട്ട് എന്താ പുറത്തു പോവാൻ കഴിയാതെ വീട്ടിൽ കിടന്നു പട്ടിണിയുടെ വക്കിലെത്തി. അഭിമാനവും അന്തസ്സും മറ്റൊരാളോട് അഭയം ചോദിക്കാനുള്ള മനസ്സിനെ തടങ്കലിൽ ഇട്ടു. .അങ്ങനെയിരിക്കെ ഒരു ദിവസം രഘു സോമനോട് ചോദിച്ചു എന്താണ് ലോക്ക് ഡൗൺ വിശേഷം....? "തരക്കേടില്ല" എന്നു പറഞ്ഞു സോമൻ നെടുവീർപ്പിട്ടു. അപ്പോൾ മക്കൾ അതുകേട്ട് ചാടി വന്നു "ചേട്ടാ ലോക്ക് ഡൗൺ വേഗം കഴിഞ്ഞാൽ മതിയായിരുന്നു. സ്വാദുള്ള ഭക്ഷണം കഴിച്ചിട്ട് ഏറെ നാളായി. എന്നും കഞ്ഞിയാ”. അപ്പോൾ രഘുവിന്റെ മനസ്സിടറി. ഞാൻ എന്നും ചോറും തൊടിയിലെ പച്ചക്കറികളും പറിച്ച് നല്ല കറികളും ഉപ്പേരിയും, വാഴത്തോട്ടത്തിലെ പഴങ്ങളും ചക്കയും മാമ്പഴവും എല്ലാം കഴിച്ചു സുഖമായി കഴിഞ്ഞിരുന്നു. എന്നാൽ ഞാൻ അയൽപക്കത്തെ കുഞ്ഞുങ്ങളെ ഓർത്തില്ല. രഘു വേഗം വീട്ടിൽ പോയി ചക്കയും മാങ്ങയും പഴങ്ങളുമൊക്കെ എടുത്തു സോമനു കൊടുത്തു. മദ്യം ഇല്ലാത്തതിനാൽ രഘു നല്ലൊരു വ്യക്തിയായി മാറി. എന്നും നാലുചുമരുകൾക്കുള്ളിൽ ന്യൂ ജനറേഷൻ പിന്തുടർന്ന സോമന്റെ കുടുംബം അന്നുമുതൽ പുറത്തിറങ്ങാനും സൗഹൃദം പങ്കിടാനും കിട്ടുന്നത് പങ്കുവെക്കാനും പരസ്പരം സ്നേഹത്തോടെ ജീവിക്കാനും തുടങ്ങി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ