ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കൊതുകിനെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതുകിനെ അകറ്റാം

വെള്ളം കെട്ടിക്കിടക്കും ഓടകൾ
കുപ്പികൾ ചിരട്ടകൾ എന്നിവയിൽ
കൊതുകുകൾ മുട്ടയിടുന്നു പിന്നെ
കൂത്താടികളായ് മാറുന്നു
കൊതുകുപരത്തും പലതരം പനികൾ
ഡെങ്കി മലമ്പനി ചിക്കുൻ ഗുനിയ
പകൽ കടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ ഡെങ്കുവിനെ
രാത്രികടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ മലമ്പനിയും
ചുറ്റുപാടും നാം ശുചിയാക്കീടിൽ
തുരത്തീടാമീ കൊതുകുകളെ.

അന്നപൂർണ പി. എസ്.
1 A ഗവ.എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത