മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JYOTHIMATHEW (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കോവിഡ് 19      


 മഹാമാരി കോവിഡ് 19

കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ആദ്യത്തെ മഹമാരിയാണ് ഇത്. ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ തുടക്കം. അതിരുകൾ ഏതുമില്ലാതെ ആളിപ്പടരുകയാണ് ഈ മഹാമാരി. ലോക ചരിത്രത്തിൽ വേറിട്ട ഒരു അനുഭവം തന്നെയാണ് ജനങ്ങൾക്ക് കൊറോണ എന്ന മഹാമാരി സമ്മാനിച്ചത്.ഇതിനെ തടുക്കാൻ നമ്മുടെ മുൻപിൽ ഒരേ ഒരു വഴിയേ ഉള്ളു, വീട്ടിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഈ മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ലോകത്തിനു തന്നെ മാതൃക ആയതിൽ നമുക്ക് അഭിമാനിക്കാം. നമുക്ക് ഒറ്റകെട്ടായി നിന്ന് ഈ മഹാമാരിയെ നേരിടാം. സുരക്ഷിതരായി വീട്ടിലിരുന്ന് അതിജീവിക്കാം കൊറോണ എന്ന ഈ വിപത്തിനെ.



ഭവ്യ എസ്സ് നായർ
5 B എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം