നിപ്പ : ഹലോ, കൊറോണയല്ലേ? കൊറോണ : അതെ, ആരാണ് സംസാരിക്കുന്നത്? നിപ്പ : ഞാൻ നിപ്പചേച്ചിയാടാ. കൊറോണ : ആ.. എന്തൊക്കെയുണ്ട് ചേച്ചീ വിശേഷങ്ങൾ നിപ്പ : ഓ..നമുക്ക് എന്ത് വിശേഷം. വിശേഷങ്ങളൊക്കെ നിനക്കല്ലേ. ആ... പിന്നെ ഞാൻ വിളിച്ചതെന്തിനാന്നുവെച്ചാൽ നീ ഈ രോഗമൊക്കെ പരത്തിപ്പരത്തി കേരളത്തിലേക്കെങ്ങാനും പോകരുത്. കൊറോണ : (ഞെട്ടുന്നു, നിൽക്കുന്നിടം നോക്കുന്നു) അതെന്താ? നിപ്പ : അവിടേക്കെങ്ങാൻപോയാൽ നിന്റെ കാര്യം ക്ലോസ്..അവര് നിന്നെ ചവിട്ടി പുറത്താക്കും. കൊറോണ : ങീ.....ങീ..... നിപ്പ : നീ എന്തിനാ കരയണേ? കൊറോണ : ഞാനിപ്പോ..... കേരളത്തിലാ..