എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അക്ഷരവൃക്ഷം/കൊറോണ to നിപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ to നിപ്പ

നിപ്പ : ഹലോ, കൊറോണയല്ലേ?
കൊറോണ : അതെ, ആരാണ് സംസാരിക്കുന്നത്?
നിപ്പ : ഞാൻ നിപ്പചേച്ചിയാടാ.
കൊറോണ : ആ.. എന്തൊക്കെയുണ്ട് ചേച്ചീ വിശേഷങ്ങൾ
നിപ്പ : ഓ..നമുക്ക് എന്ത് വിശേഷം. വിശേഷങ്ങളൊക്കെ നിനക്കല്ലേ. ആ... പിന്നെ ഞാൻ വിളിച്ചതെന്തിനാന്നുവെച്ചാൽ നീ ഈ രോഗമൊക്കെ പരത്തിപ്പരത്തി കേരളത്തിലേക്കെങ്ങാനും പോകരുത്.
കൊറോണ : (ഞെട്ടുന്നു, നിൽക്കുന്നിടം നോക്കുന്നു) അതെന്താ?
നിപ്പ : അവിടേക്കെങ്ങാൻപോയാൽ നിന്റെ കാര്യം ക്ലോസ്..അവര് നിന്നെ ചവിട്ടി പുറത്താക്കും.
കൊറോണ : ങീ.....ങീ.....
നിപ്പ : നീ എന്തിനാ കരയണേ?
കൊറോണ : ഞാനിപ്പോ..... കേരളത്തിലാ..

അൻവർ
9D എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ