ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/ ചിന്ത നൽകിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിന്ത നൽകിയ കൊറോണ

അന്തരീക്ഷത്തിൽ ഇരുട്ട് മൂടിയിരുന്നു. നല്ല മിന്നലും, ഇടിവെട്ടും. വലിയ കാറ്റ് ഏറ്റ് മരക്കൊമ്പുകൾ കൂട്ടി മുട്ടുന്നു, കാറ്റ് ഏറ്റ് കറ കറ ശബ്ദങ്ങളും, എന്തൊക്കെ യോ പൊട്ടി വീഴുന്ന ശബ്ദങ്ങളും കേൾക്കാം. ഇപ്പോൾ മഴ പെയ്യും. നേരം ഉച്ച തിരിഞ്ഞിട്ടേ ഉള്ളു എന്നാൽ മഴക്കാറുകൊണ്ട് രാത്രി പോലെ തോന്നിച്ചു... അന്തരീക്ഷം പോലെ സങ്കർഷം നിറഞ്ഞത് ആയിരുന്നു എന്റെ മനസ്സും. ആരോരും പരസ്പരം സംസാരമില്ല, എല്ലാവരും ഒരു അകൽച്ച പാലിക്കുന്നു. കല്യാണങ്ങൾ ഇല്ല, സൽക്കാരങ്ങൾ ഇല്ല, ഈ അവധിക്കാലത്ത് കുടുംബങ്ങളിൽ പോയി വിരുന്നു പാർക്കുന്നില്ല. കുടുംബക്കാർ ഇങ്ങോട്ടും വിരുന്നു പാർക്കാൻ വരുന്നില്ല. മിന്നുവിനെയും, സനൂസിനെയും ഓർക്കുമ്പോൾ സങ്കടവും കരച്ചിലും വരുന്നു. എല്ലാറ്റിനും കാരണം മാരക രോഗ വഹിയായ കൊറോണ വൈറസാണ്. മഴ ചറ പറാന്ന് പെയ്യാൻ തുടങ്ങി. അപ്പോഴാണ് ഉമ്മച്ചി ഓടി വന്നു പറയുന്നത്. ഉപ്പച്ചിക്ക് ഫോൺ ചെയ്യാൻ, ഉപ്പച്ചി കടയിൽ പോയതാണ് പോകുമ്പോൾ മഴ ഇല്ലായിരുന്നു. ഫോൺ എടുത്തു കോൾ ചെയ്യാൻ തുടങ്ങിയതാണ് അപ്പോഴാണ് മറ്റേ തലക്കൽ നിന്നും നിങ്ങൾ കൈ രണ്ടും സോപ്പിട്ടു ഇരുപതു സെക്കന്റ് കഴുകണം, മുഖം തുവാല കൊണ്ടോ, മാസ്ക് കൊണ്ടോ മറക്കണം, അങ്ങനെ നിർദേശങ്ങൾ വന്നത്. ആരോഗ്യം ഉള്ള ചുറ്റുപാട് നിലനിർത്താൻ. ഉമ്മച്ചിക്ക് ഉപ്പച്ചി എവിടെ എത്തി എന്ന് അറിയണം. പുതുമഴ കൊണ്ടാൽ അസുഖം പിടി പെടും, അതാണ് ഉമ്മച്ചിക്കുള്ള പേടി, അത് തന്നെയാണ് എനിക്കുള്ള പേടിയും, ആശങ്കയും. പുതുമഴ കൊണ്ടാൽ പനിയും, ജലദോഷവും പിടിക്കൂലെ. ഉപ്പച്ചിന്റെ ആരോഗ്യം പോവൂലെ. ഉപ്പച്ചിന്റെ ആരോഗ്യം പോയാൽ മരണം സംഭവിക്കില്ലേ. ഉപ്പച്ചി മരിച്ചാൽ എനിക്ക് ആരാണ് ഉള്ളത്. ഓർത്തപ്പോൾ ചങ്കിൽ സങ്കടം കൊണ്ട് ഉമിനീര് ഇറക്കാൻ പാട് പെട്ടു. എന്നും ഉപ്പച്ചിയും, ഉമ്മച്ചിയും, കാക്കുവും, ഞാനും എന്റെ സ്കൂളിലെയും, മദ്രസയിലെയും കൂട്ടുകാരും, അദ്ധ്യാപകരും എന്നും ആരോഗ്യത്തോടെ ജീവിക്കാൻ അനുവദിക്കണേ പടച്ചോനെ... അപ്പോഴേക്കും മഴ ചോർന്നിരുന്നു... ഞാൻ സന്തോഷത്തോടെയും പ്രതീക്ഷയിലും വഴിക്കണ്ണുമായി കാത്തിരുന്നു. ശുഭം.

ഫഹ്മിൽ ഷാൻ ,A
3B ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ