സർവോദയ വിദ്യാലയ നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ച്

അമ്മൂമ്മയെന്റെ സ്നേഹസൂര്യൻ
അപ്പൂപ്പനെന്റെ സ്നേഹ ചന്ദ്രൻ
ചെറിയ വീട്ടിലെ വലിയ വെളിച്ചങ്ങൾ
അവരുടെസ്നേഹം എല്ലായിടവും
അടുക്കളയിലും, പറമ്പിലും ഞങ്ങളുടെ ഉള്ളിലും,
വീടിന്റെ മനസ്സിലും,സ്നേഹമായ് അവർ...
കൊറോണ വന്നപ്പോ ഞങ്ങൾ
ഒത്തൊരുമിച്ച് വീട്ടിലായല്ലോ
അമ്മൂമ്മ രുചികൾ നന്മ രുചികൾ
കൊതിയോടെ ഞങ്ങൾ കഴിച്ചിടുന്നൂ
അമ്മൂമ്മ,അപ്പൂപ്പൻ,അമ്മ,അച്ഛൻ
പിന്നെ ഞാനും കൊറോണ പോകാനായ്
കാത്തിരിക്കുന്നു.. നല്ലതു വരാൻ,
അവധിക്കാലമാഘോഷിക്കാൻ...
ഞങ്ങളെപ്പോലെ നിങ്ങളും വീട്ടിൽ
സുഖമായിരിക്കൂ സുരക്ഷയോടിരിക്കൂ.

ഋഷിജിത് സി ആർ
2 A സർവോദയ വിദ്യാലയ നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത