ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നപ്പോൾ

മഹാമാരിയാം കൊറോണ വന്നപ്പോൾ,

മുന്നിൽ നിറയുന്നു കുന്നോളം പ്രയാസങ്ങൾ.

രോഗഭീതിയിലും പതറാതെ മുന്നേറാം,

കൊറോണയിൽ നിന്നും മുക്തി നേടാം.


അനിശ്ചിതത്വത്തിന്റെ തീച്ചൂട് കടക്കാൻ,

സഹായിക്കും ജാഗ്രതയെന്നും.

കളിയില്ല, ചിരിയില്ല, സൗഹൃദവുമില്ല

വാട്സാപ് കൂട്ടായ്മ മാത്രമായി.


ഭീതിയോ മനുഷ്യനെ വേട്ടയാടുന്നു,

ബന്ധങ്ങൾ പോലും അകന്നിടുന്നു.

കോവിഡ് കാലം വന്നതോടെ

ജീവിതം കൂടുതൽ പ്രതിസന്ധിയിൽ


ശൂന്യമാം നടപ്പാതകൾ കാണാം,

ഭീതി മനുഷ്യനെ വീടുകളിലാക്കി.

മഹാമാരി പ്രാരാബ്ധത്തിലാക്കുമ്പോഴും,

തളരരുത് എന്നും മുന്നേറാം.


ആരോഗ്യപ്രവർത്തകരും പോലീസ് സേനയും

നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം.

കൊറോണയ്ക്കു വിട നൽകിടാം.

മാനവികത പടുത്തുയർത്തീടാം.


ലോക്ഡൗണെന്നൊരു താഴിട്ടുപൂട്ടി

ജീവിതം നിശ്ചലമായതുപോലെ,

സ്നേഹാർദ്രവും കനിവുമായി ഉണരുന്ന,

ആരോഗ്യപ്രവർത്തകർക്കു നന്ദി...


രാവും പകലും കാവലായി നിൽക്കുന്ന,

പോലീസുകാർക്കും ഒരായിരം നന്ദി.

പൂവണിയട്ടെ പുതിയൊരു ഭൂമി...

കൊറോണയില്ലാത്ത നല്ലൊരു ഭൂമി...

അനഘ ജെ പി
8B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത