ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ
കൊറോണ വന്നപ്പോൾ
മഹാമാരിയാം കൊറോണ വന്നപ്പോൾ, മുന്നിൽ നിറയുന്നു കുന്നോളം പ്രയാസങ്ങൾ. രോഗഭീതിയിലും പതറാതെ മുന്നേറാം, കൊറോണയിൽ നിന്നും മുക്തി നേടാം.
സഹായിക്കും ജാഗ്രതയെന്നും. കളിയില്ല, ചിരിയില്ല, സൗഹൃദവുമില്ല വാട്സാപ് കൂട്ടായ്മ മാത്രമായി.
ബന്ധങ്ങൾ പോലും അകന്നിടുന്നു. കോവിഡ് കാലം വന്നതോടെ ജീവിതം കൂടുതൽ പ്രതിസന്ധിയിൽ
ഭീതി മനുഷ്യനെ വീടുകളിലാക്കി. മഹാമാരി പ്രാരാബ്ധത്തിലാക്കുമ്പോഴും, തളരരുത് എന്നും മുന്നേറാം.
നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം. കൊറോണയ്ക്കു വിട നൽകിടാം. മാനവികത പടുത്തുയർത്തീടാം.
ജീവിതം നിശ്ചലമായതുപോലെ, സ്നേഹാർദ്രവും കനിവുമായി ഉണരുന്ന, ആരോഗ്യപ്രവർത്തകർക്കു നന്ദി...
പോലീസുകാർക്കും ഒരായിരം നന്ദി. പൂവണിയട്ടെ പുതിയൊരു ഭൂമി... കൊറോണയില്ലാത്ത നല്ലൊരു ഭൂമി...
|