എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം
ശുചിത്വം പാലിക്കാം
നാംനിർബന്ധമായും പാലിക്കേണ്ട കാര്യമാണ് ശുചിത്വം. ശുചിത്വത്തിലൂടെ നമുക്ക് ഒരു പുതിയ ലോകം സൃഷ്ടിച്ചെടുക്കാം. ശുചിത്വമില്ലായ്മ കൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമുക്കുണ്ടാകുന്നു. കൊറോണ വൈറസ് ഭീതിയിൽ നിന്ന് രക്ഷ നേടാൻ നമ്മളെല്ലാവരും ഇന്ന് ശുചിത്വം പാലിക്കുകയാണ്. നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് നമ്മെ തന്നെ രക്ഷപ്പെടുത്താം. അല്ലയെങ്കിൽ പുതിയ പുതിയ നിരവധി രോഗങ്ങൾ നമ്മെ തേടി വരും. വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യ ശീലങ്ങളാണ് വ്യക്തി ശുചിത്വം. ഇവ കൃത്യമായി പാലിച്ചാൽ പല രോഗങ്ങളേയും നമുക്ക് തോൽപിക്കാം. നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പുറത്തേക്കിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കുക ഇതൊക്കെ ശുചിത്വത്തിൻ്റെ ഭാഗമാണ് .പരിസര ശുചിത്വം ഇല്ലാത്തതിനാലാണ് ഡെങ്കിപ്പനി പോലുള്ള പല രോഗങ്ങളും പടരുന്നത് .അതിനാൽ നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക 'പൊതു സ്ഥലങ്ങൾ വൃത്തികേടാക്കാതിരിക്കുക .നമ്മൾ ഒരുമിച്ച് കൈകോർത്താൽ ഒരു ശുചിത്വ ഭാരതം നമുക്ക് സൃഷ്ടിക്കാം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം