ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗർവിഷ്ഠനായ തേനീച്ച


 രാവിലത്തെ ചായ കഴിഞ്ഞ് ടി വി
 കണ്ടിരിക്കുമ്പോൾ അച്ഛൻ
 ഉറക്കം തൂങ്ങാറുണ്ടെന്നും.....
 അപ്പോൾ അമ്മ വിളിച്ചുണർത്തി
ചുടുചായ കൊടുക്കുമെന്നും
 ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും
 ഒന്നു മയങ്ങുമെന്നും....
 പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
 വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
 കോലായിലെ കസേര യോട് കുശലം
 പറയാൻ വരുമെന്നും....
 അഞ്ചുമണിയോടെ വെയിൽ
 ഊണുമേശപ്പുറത്തു വിരി
യിടുമെന്നും
 ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്....

ദൃശ്യ. പി
4B ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത