എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷം/ലോകത്തെ വൻ ഭീതിയിലാഴ്ത്തിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വൻ ഭീതിയിലാഴ്ത്തിയ മഹാമാരി
     2020 എല്ലാവരും എല്ലാ വർഷത്തെയും പോലെ നല്ലൊരു വർഷമാകുമെന്ന് പ്രതീക്ഷിച്ചു. സന്തോഷവും ബുദ്ധിമുട്ടുകളും എല്ലാ വർഷവും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. പക്ഷേ 20 20 അതിൽ നിന്നും വ്യത്യസ്തമായ വർഷമാണ് നമുക്ക് സമ്മാനിച്ചത്.ഏകദേശം ജനുവരി അവസാനത്തോടാണ് കൊറോണയെക്കുറിച്ച് നാം കേൾക്കുന്നത്, ചൈനയിലും മറ്റു രാജ്യങ്ങളിലും മറ്റും: പക്ഷേ അതിൻ്റെ തീവ്രത എത്രത്തോളം എന്ന് നാം അറിഞ്ഞിരുന്നില്ല. ദിവസം ചെല്ലുന്തോറും മരണനിരക്കും വൈറസ് ബാധകൂടിയ വാർത്തകളും നാം കേട്ടു പെട്ടെന്നാണ് അത് നമ്മുടെ ഇന്ത്യയിലേക്കും വന്നെത്തിയത്.മാർച്ച് 9 മറക്കാനാവാത്ത ഒരു ദിവസമാണ് ' നാം ഒരിക്കലും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് ആ വാർത്ത കേട്ടത്. നമ്മുടെ കലാലയങ്ങൾ അടക്കുന്നു. പരീക്ഷകൾ ഇല്ല. നാം ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ കൂട്ടുകാരോടും അധ്യാപകരോടും ഒരു യാത്ര പോലും പറയാൻ നമുക്കായില്ല. നമ്മുടെ മുത്തശ്ശൻ മാർക്കു പോലും കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ലോക്ക് ഡൗൺ' അങ്ങിനെ മറ്റു രാജ്യങ്ങളെ പോലെ നാം അത് ഉൾക്കൊണ്ടു - ജീവിതത്തിൽ ആദ്യമായി കടകളും സ്കൂളുകളില്ല ആരാധനാലയങ്ങളും വരെ അടഞ്ഞ് കിടന്നു.കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനം അതിനെ എങ്ങിനെ തരണം ചെയ്യും എന്ന് ആശങ്ക ഉണ്ടായിരുന്നു നാം ഓരോരുത്തർക്കും: എന്നാൽ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാവരും ഉണർന്നു പ്രവർത്തിച്ചു. അവരുടെ ഓരോരുത്തര്ടെയും പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിവരില്ല. പിന്നെ നാം ഓരോരുത്തരുടെയും പിന്തുണ കൊറോണ എന്ന മഹാമാരി ഒരു പരിധി വരെ നേരിടാൻ കേരളത്തിന് കഴിഞ്ഞു. തൻ്റെ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത വിഷ്ണുവും തൻ്റെ ആടിനെ വിറ്റ് ഒരു വിഹിതം നൽകിയ സുബൈദ താത്തയേയും പോലുള്ള നന്മ മരങ്ങൾ ഉള്ളിടത്തോളം നാം ഇത്തരത്തിലുള്ള ഏത് പ്രതിസന്ധിയേയും നേരിടും. 

നമുക്കൊരുമിച്ച് പോരാടാം- കോ വിഡ്- 19 എന്ന മഹാമാരിക്കെതിരെ STAY HOME STAY SAFE

ഫാത്തിമ്മ ഫിദ.പി.വി
7 A എ.യു.പി.എസ് പെരുംപറമ്പ്
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം