എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ മഴ പെയ്തപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ പെയ്തപ്പോൾ

മഴ വന്നു ! മഴ വന്നു .
കൊട്ടിപ്പാടുന്ന മഴ വന്നു
മഴ തൻ സംഗീതത്തിൽ
എൻ മനസ്സിലും സന്തോഷം വന്നു....
മഴവെള്ള പാച്ചിൽ നോക്കി
പക്ഷികളും മൃഗങ്ങളും സന്തോഷം പങ്കിട്ടു....
കർക്കിടക മാസത്തിലെ
കുളിർ മഴയിൽ
തുള്ളിച്ചാടി ഞാൻ എന്റെ
കുട്ടിക്കാലം പങ്കിട്ടു ....
മഴവെള്ളച്ചാലിൽ എന്റെ
കടലാസു തോണികൾ ആടിയാടി ഒഴുകിയപ്പോൾ
എൻ മനസ്സിലും കുളിർമഴ പെയ്തു .....
മഴ തൻ സംഗീതത്തിൽ
എൻ കടലാസുതോണിയും ഒഴുകിപ്പോയി .....
 

ആദിർമയി എസ്
V E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത