Schoolwiki സംരംഭത്തിൽ നിന്ന്
മഴ പെയ്തപ്പോൾ
മഴ വന്നു ! മഴ വന്നു .
കൊട്ടിപ്പാടുന്ന മഴ വന്നു
മഴ തൻ സംഗീതത്തിൽ
എൻ മനസ്സിലും സന്തോഷം വന്നു....
മഴവെള്ള പാച്ചിൽ നോക്കി
പക്ഷികളും മൃഗങ്ങളും സന്തോഷം പങ്കിട്ടു....
കർക്കിടക മാസത്തിലെ
കുളിർ മഴയിൽ
തുള്ളിച്ചാടി ഞാൻ എന്റെ
കുട്ടിക്കാലം പങ്കിട്ടു ....
മഴവെള്ളച്ചാലിൽ എന്റെ
കടലാസു തോണികൾ ആടിയാടി ഒഴുകിയപ്പോൾ
എൻ മനസ്സിലും കുളിർമഴ പെയ്തു .....
മഴ തൻ സംഗീതത്തിൽ
എൻ കടലാസുതോണിയും ഒഴുകിപ്പോയി .....
|