പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്റ്റേ ഹോം സ്റ്റേ സേഫ്

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്റ്റേ ഹോം സ്റ്റേ സേഫ്

കൊറോണയെന്ന മഹാമാരി
വിഴുങ്ങി നമ്മുടെ ലോകത്തെ
വലിയവരെന്നോ ചെറിയവരെന്നോ
യാതൊരു ഭേദവുമില്ലാതെ
പവറും ഇല്ല പദവിയും ഇല്ല
എല്ലാരും വീട്ടിൽ ലോക്കായി
കുടുംബസ്നേഹമെന്തെന്ന്
പലർക്കും ഇന്നറിവായി
തോളിൽ കൈയിട്ടുനടന്ന
കൂട്ടുകാരിന്നില്ല
കളിയാരവങ്ങൾ മുഴങ്ങും
മൈതാനവും ഇന്നില്ല
വിദ്യ പക‍ർന്നു തന്ന
വിദ്യാലയം ശൂന്യം
തിക്കും തിരക്കും കൂട്ടിയ
നഗരങ്ങളും ഇന്ന് ശൂന്യം
വെറുപ്പില്ല പകയില്ല
യുദ്ധസന്നാഹങ്ങളൊന്നുമില്ല
എല്ലാവരും പറയുന്നു
സ്റ്റേ ഹോം സ്റ്റേ സേഫ്

തമീമ
1 പട്ടുവം എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത