സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം

കാണാമറയത്ത് കണ്ണീരും സ്നേഹവും തൂകുമീ ജീവിതം,
സഹനവും കരുതലും ഒത്തുചേർന്ന് നേർകാഴ്ചയാണെൻ ജീവിതം,
പൂമ്പാറ്റയെ പോലെ പറന്നു നടക്കാൻ ആശിക്കുമീ ജീവിതം,
എന്നാൽ സഹനം മാത്രമേ തലവര,

ധനികനോ ദരിദ്രനോ വ്യത്യാസമില്ല,
എപ്പോ എവിടെയോ തീർന്നു പോകുമീ ജീവിതം,
മറ്റുള്ളവരെ സഹായിച്ചും സ്നേഹിച്ചും ജീവിക്കണം!!!
എന്തുചെയ്യാൻ പാതി വരച്ചിട്ട വരെയെ പോലെ ലക്ഷ്യമില്ലാത്ത ഈ ജീവിതം,

ദുരിതങ്ങളും സഹനങ്ങളും നിറഞ്ഞൊരീജീവൻ,
വായിച്ചു വായിച്ചു മടുത്തു ഈ പുസ്തകം,
എന്നാലും വിജയിക്കും ഈ പരീക്ഷണങ്ങളൊക്കെയും,
എത്ര മനോഹരം ആകുമീ ജീവിതം.

അമിയ ടി ബി
8 സി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത