എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/വൃത്തി ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്= വൃത്തി ശീലങ്ങൾ | color= 5 }

നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും പാലിക്കേണ്ട ഒന്നാണ് ശുചിത്വം.നമ്മുടെ കൈകാലുകളും മുഖവും എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ബാത്റൂമിൽ പോയതിനു ശേഷവും കൈ സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ യിൽ നിന്നും മറ്റു പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ ശുചിത്വം അത്യാവശ്യമാണ്.ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ തന്നെ സമൂഹത്തിൽ രോഗങ്ങൾ പടരാതെ സൂക്ഷിക്കാം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസരശുചിത്വവുംനമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലത്ത് ചിരട്ടയിലും മുറ്റത്തും വെള്ളം കെട്ടിനിൽക്കാതെ നോക്കണം. അല്ലെങ്കിൽ കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. കൊതുക് ധാരാളം രോഗങ്ങൾ പരത്തുന്നതാണ്. ഭക്ഷണ പദാർത്ഥങ്ങൾ എപ്പോഴും അടച്ചു വെക്കണം. ഇതിൽ ഈച്ച ഇരിക്കാൻ സാധ്യതയുണ്ട്. ഈച്ച ധാരാളം രോഗങ്ങൾ പരത്തുന്ന ജീവിയാണ്. ദിവസവും കുളിക്കണം, പല്ലു തേക്കണം, നഖം  വലുതായാൽ മുറിക്കണം, ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗമാണ്. നമുക്കെല്ലാവർക്കും ശുചിത്വം പാലിച്ച് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം.

അഷീഖ ഷെറിൻ സി
3സി എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം