എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ ഹൊ,.... അങ്ങനെ എയർപോർട്ടിൽ എത്തി. ഇനി ചെക്കിംഗ് കഴിയണം .ഭാഗ്യത്തിന് ചെക്കിംഗിൽ നിന്ന് രക്ഷപ്പെട്ടു. ഇനി ആ ബെൻസുകാരന്റെ കയ്യിൽ കയറാം. ധാരാളം കാശുള്ളവനല്ലേ, അവന്റെ പവറൊന്നു കുറയ്ക്കാം .ആദ്യം തന്നെ അവൻ ഷോപ്പിംഗിനാണല്ലോ പോകുന്നത്, എന്റെ മക്കളെ ഇവിടെ ഇറക്കിവിടാം. ഞാൻ ഇവന്റെ കൂടെ തന്നെ പോകാം. അങ്ങനെ വീട്ടിലെത്തി .അവന്റെ ഭാര്യയും മക്കളുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.എന്റെ സന്തോഷം ഇരട്ടിയായി .എല്ലാവരുടേയും ദേഹത്ത് ഞാൻ കയറി .പിന്നീട് ഞാനും അവരുടെ കൂടെ ടി.വി കാണാനിരുന്നു. ങേ.... ടി.വി യിൽ മുഴുവൻ എന്നെക്കുറിച്ചുള്ള വാർത്ത! സംഗതിയാകെ കുഴഞ്ഞല്ലോ .ഞാനിവിടെ വന്ന കാര്യം ആരോഗ്യ പ്രവർത്തകർ അറിഞ്ഞല്ലോ .ഇയാളെ എങ്ങോട്ടോ കൊണ്ടു പോകുകയാണല്ലോ ..... എന്തായാലും ഇയാളുടെ കൂടെ തന്നെ പോകാം. ഓ.... ദൈവമേ ചതിച്ചോ ?ഇയാൾ നേരെ ഹോസ്പിറ്റലിലേക്കാണല്ലോ ....
വുഹാനിൽ നിന്ന് പോരുമ്പോൾ മുത്തശ്ശി പറഞ്ഞിരുന്നു , "സൂക്ഷിക്കണേ മോനേ എന്ന് " എനിക്ക് പേടിയാവുന്നു .ഒരു കാര്യം ചെയ്യാം ദാ.... ആ വരുന്ന സൈക്കിളുകാരന്റെ ദേഹത്ത് കയറിപ്പറ്റാം. അയാളെ കണ്ടിട്ട് ചേരിപ്രദേശത്താ താമസം എന്നു തോന്നുന്നു. അപ്പോൾ എന്റെ ജോലി എളുപ്പമായി... ഹോ ,അങ്ങനെ ഇവിടത്തെ ജോലിയും ഏകദേശം കഴിഞ്ഞു.ഇനി അടുത്ത താവളം നോക്കാം. " അയ്യോ കുടുങ്ങിയല്ലോ, ആരോഗ്യ വകുപ്പ് സാനിറ്റൈസറും മാസ്ക്കും നിർബന്ധമാക്കിയല്ലോ, പോരാത്തതിന് സർക്കാർ ലോക് ഡൗണും പ്രഖ്യാപിച്ചു.ആളുകൾ എല്ലാം വളരെ ജാഗ്രതയിലും കരുതലിലും. ഇവരൊക്കെ ഇങ്ങനെ തുടർന്നാൽ എന്റെ വിഹാരം അധികനാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ശുഭം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ