എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/ഒറ്റപ്പെടലിന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടലിന്റെ വേദന

ഏകയായ് ഞാനീ വഴിത്താരയിൽ
നിൽക്കുമ്പോൾ ഓർത്തു പോകുന്നു
ഞാനാ പോയ ബാല്യകാലം
പിരിഞ്ഞു പോയൊരാ കൂട്ടുകളും
കഴിഞ്ഞു പോയൊരാ കാലവും
ഓരോ മിഴിനീർത്തുള്ളിയും ഓർമ്മപ്പെടുത്തുന്നു
എന്റെയാപ്പോയ നല്ല കാലം
പുഞ്ചിരിയാൽ വിടർന്ന ചുണ്ടുകളിതാ മിഴി മാരിയിൽ
വാടിത്തളർന്നു
ബാല്യകൗമാര യൗവ്വന കാലങ്ങൾക്കൊടുവിൽ
വാർദ്ധക്യകാലത്തും ഈ ഏകാന്തതയെന്നെ പിന്തുടരുമോ?
മിഴിനീർ വറ്റിയ മിഴികൾ
ഇന്നിതാ
എന്നെ ഓർമ്മപ്പെടുത്തുന്നു
ആ പോയ കാലത്തിൽ
ഓരോ കണ്ണീരിലും എന്നെ യാശ്വസിപ്പിച്ച എന്റെയമ്മ-
തൻ മാതൃത്വം

അശ്വതി. വി.എ
10 A എസ്.കെ.എം.എച്ച്.എസ്സ്.എസ്സ്, കുമരകം
കോട്ടയം വെസ്റ്റ്  ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത