എ.എൽ.പി.എസ് കോട്ടക്കുന്ന്/അക്ഷരവൃക്ഷം/എന്റെ കൊറോണ കാലം
എന്റെ കൊറോണ കാലം
ഇത്തവണ സ്കൂളുകൾ നേരെത്തെ അടച്ചു. കൊറോണ എന്നും കോവിഡ് എന്നും വാർത്തകളിലും പത്രങ്ങളി ലും വായിക്കുന്നുണ്ട്. എന്നാൽ ആദ്യമൊന്നും എന്താണിതെന്നു മനസിലായില്ല. സ്കൂൾ നേരെത്തെ അടച്ചപ്പോൾ ഞങ്ങൾൾക്ക് സന്തോഷമായിരുന്നു എന്നാൽ ദിവസമുള്ള വാർത്തകൾ കേട്ടപ്പോൾ ഭീതിയായി തുടങ്ങി. കൊറോണ എന്നാ മാരക രോഗം പടർന്നു പിടിക്കുന്നു... ആരും പുറത്തിറങ്ങാൻ പാടില്ല... എല്ലാവരും ശുചിത്വം പാലിക്കണം. ലോകത്താകമാനം ഇ രോഗം പടർന്നു പിടിച്ചിരിക്കുന്നു. രോഗത്തിന്റെ ഗൗരവം മനസിലായപ്പോൾ എനിക്കും പേടിയായി. വെക്കേഷൻ നേരെത്തെ കിട്ടിയതിന്റെ സന്തോഷം ഇല്ലാതായി. ഉപ്പച്ചിയുടെ അടുത്തേക്കൊന്നും പോവാനും പറ്റിയില്ല.അത്യാവശ്യ കാര്യ ങ്ങക്കായി കാക്കു മാത്രം പുറത്തിറങ്ങുന്നു. വീട്ടിൽ തിരിച്ചെത്തിയാലുടനെ കൈ കഴുകാനും ഡ്രസ്സ് അലക്കാനും ഉമ്മ പറയുമ്പോഴാണ് കാര്യാ ഗൗരവം എനിക്ക് ശരിക്കും ബോധ്യമായത്. മറ്റുള്ളവരുമായി അകലം പാലിക്കേണ്ടത് കൊണ്ട് അയൽ പക്കത്തെ കുട്ടികളുമായി കളിക്കാനും ഇപ്പോൾ പറ്റുന്നില്ല.പേപ്പറുകളുപയോഗിച്ചു പൂക്കളുണ്ടാക്കലും, ചിത്രങ്ങൾ വരക്കലും, പൂന്തോട്ട പരിപാലനവുo, കഥകളും മറ്റും വായനയുമായി ഞാൻ എന്റെ ലോക്ക് ഡൌൺ ഉപയോഗപ്പെടുത്തുന്നു. പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാണെന്ന് മനസിലായപ്പോൾ ഞാൻ സ്വന്തമായി മാസ്ക് ഉണ്ടാക്കാനും പഠിച്ചു. ഇ രോഗത്തെ മാറ്റി നിർത്താൻ എല്ലാവരും ശുചിത്വം പാലിക്കുക. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക. തുമ്മുമ്പോൾ തൂവാല കൊണ്ട് പൊത്തുക. അത്യാവശ്യങ്ങ ക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ മാത്രേ നമ്മുക്ക് ഇ മഹാമാരിയെ തോല്പിക്കാൻ കഴിയു. കൂടെ പ്രാർത്ഥനയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം