ആർ എസ് എം എച്ച് എസ് പഴങ്ങാലം/അക്ഷരവൃക്ഷം/ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ എസ് എം എച്ച് എസ് പഴങ്ങാലം/അക്ഷരവൃക്ഷം/ഇന്ന്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്ന്


കണ്ണുകൾ ഭൂമിയെ കാണുന്നുണ്ടോ
കാതുകൾ കാറ്റിനെ കേൾക്കുന്നുണ്ടോ
കാലുകൾ വേരുകളാകുന്നുണ്ടോ
കാണില്ല കാണില്ലയീയുഗത്തിൽ..

പാടങ്ങൾ പാടുകൂറ്റ കെട്ടിടമായപ്പോൾ
കാടുകൾ കുന്നുകൾ വീടുകളായപ്പോൾ
കാണാനും കേൾക്കാനും അറിയാനും പറയാനും
കാണില്ല കാണില്ല ഒന്നുമിനിയൊന്നും.

ഇന്നില്ല അങ്ങനെ സ്നേഹമാം ബന്ധങ്ങൾ
അന്നില്ല ഇന്നത്തെ സ്വാർത്ഥമാം ചിന്തകൾ
അറിവില്ല അറിയില്ല ആർക്കുമാരെയും..
മുറിവിനാൽ നീറുന്ന അമ്മയെയും

ഇന്നത്തെ ലോകത്തിൽ നാളത്തെ നന്മയ്ക്കായ്‌
നമുക്കായി നടാം ഒരു കുഞ്ഞു മരത്തിനെ
കൈവിട്ടു പോകുന്ന കാലത്തിനോർമയ്ക്കായ്
തൈ നട്ടു പോറ്റാം നമുക്കീ വസന്തങ്ങൾ.

ഇന്നു ചലിക്കുന്ന വേളതൻ ഓളങ്ങൾ
ഒന്നുമൊരിക്കലും പിന്നീടുവരുകില്ല
നാളത്തെ മക്കൾക്കൊരുതുള്ളി ശ്വാസമായ്
നട്ടു നനച്ചിടാം പൊള്ളുന്ന പാരിനെ

കാലങ്ങൾ കൊണ്ടുനാം കാട്ടിയാതൊക്കെയും
കാലനായ് പോകുന്ന കാലമിതാ
കാത്തുസൂക്ഷിച്ചിടാം കാണുന്ന നന്മയെ
കാലുകൾ വെറുകളാക്കി നനച്ചിടാം
 

മനീഷ് ജേക്കബ്
10 A R S M H S Pazhangalam
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത