സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:07, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

മനുഷ്യരാശിയെ മുൾമുനയിൽ നിർത്തി
പ്രകൃതിയെ തിരിച്ചുപിടിച്ച്...
ഇതാ, ഒരു കൊറോണക്കാലം.
എത്ര എത്ര ജീവനുകൾ പൊലിഞ്ഞു?
എത്ര കോടി ഉദരങ്ങൾ എരിഞ്ഞു?
എങ്കിലും ശമിച്ചില്ല ഈ മഹാമാരി.
ലോകത്തെ ഒരു കുടക്കീഴിൽ ഒതുക്കി
പക്ഷിമൃഗാദികളെ കൂട്ടിയിണക്കി
ഇതാ ഒരു കൊറോണക്കാലം.
ഇനി ഒരു ജീവൻ അറ്റുപോകാൻ കഴിയില്ല
അതിനാൽ നാം ചെറുക്കണം...
ഒന്നിച്ചു നിന്നു ചെറുക്കണം.
മനുഷ്യന്റെ കാലനായി, പ്രകൃതിയുടെ ദേവതയായി
ഈ മഹാമാരി മാനവരെ പരസ്പരം അകറ്റി.
എങ്കിലും നാം വീണ്ടും ഒന്നിക്കും
അതിനായി നമുക്ക് പോരാടാം.
വീണിടില്ല മണ്ണിന്റെ മനുഷ്യർ
തളരില്ല ശക്തിയുടെ കാവലാൾ...
വിട്ടുകൊടുക്കില്ല ഈശ്വരൻതൻ മക്കൾ.
രക്ഷയൊരുക്കുന്ന പോലീസുകാർ മുന്നോട്ട്
ജീവൻ സംരക്ഷിക്കുന്ന മാലാഖമാർ മുന്നോട്ടു
നാട് കാക്കുന്ന സർക്കാർ മുന്നോട്ട്...
സേവനകരങ്ങൾ താങ്ങായി, തണലായി
കേരളിയരും മുന്നോട്ടു... മുന്നോട്ട്...
കാതോർക്കാം , പുതിയ പുലരിതൻ ശബ്‌ദത്തിനായി ...
കാത്തിരിക്കാം, നല്ല നാളെക്കായി..

അ‍ഞ്ജന ജോഷ്വ
10 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത