ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/ഒരു പു‍ഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പു‍ഞ്ചിരി

 
ഒരോ പ്രഭാതവും ചിരിപ്പിച്ചീടുന്നെന്നെ
ഒാരോ രാവും അപായപ്പെടുത്തുന്നു
മരിക്കും മുമ്പേ പിഴുതെറിയുന്നു ചിലർ
ഈ മാനവർ ഭുമിയുടെ ശാപങ്ങളോ ?

ഒാരോ മൊട്ടും പൂവാക്കി മാറ്റുവാൻ,
ഒാരോ ദളവും കൊഴിയാതെ കാക്കുവാൻ
എത്രയോ വേദന തന്നൂ ഭവാൻ
മാനവർക്കറിയുമോ മാതാവിൻ വേദന

അമ്മയില്ലാതെ കിടാങ്ങളുണ്ടോ
ഒരു ജന്മമേ ഭവാൻ തന്നതുള്ളൂ
ആ ജന്മമെങ്കിലും സഫലമാക്കേണ്ടായോ
പുഞ്ചിരി മാത്രമേ അറിയുകയുള്ളൂ
ആ പുഞ്ചിരിയാണെൻ ജീവനാദം



രാമഹർഷ കെ
9 E ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത