ഒരോ പ്രഭാതവും ചിരിപ്പിച്ചീടുന്നെന്നെ
ഒാരോ രാവും അപായപ്പെടുത്തുന്നു
മരിക്കും മുമ്പേ പിഴുതെറിയുന്നു ചിലർ
ഈ മാനവർ ഭുമിയുടെ ശാപങ്ങളോ ?
ഒാരോ മൊട്ടും പൂവാക്കി മാറ്റുവാൻ,
ഒാരോ ദളവും കൊഴിയാതെ കാക്കുവാൻ
എത്രയോ വേദന തന്നൂ ഭവാൻ
മാനവർക്കറിയുമോ മാതാവിൻ വേദന
അമ്മയില്ലാതെ കിടാങ്ങളുണ്ടോ
ഒരു ജന്മമേ ഭവാൻ തന്നതുള്ളൂ
ആ ജന്മമെങ്കിലും സഫലമാക്കേണ്ടായോ
പുഞ്ചിരി മാത്രമേ അറിയുകയുള്ളൂ
ആ പുഞ്ചിരിയാണെൻ ജീവനാദം