യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരാളുടെ ആരോഗ്യത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശുചിത്വം. നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ആരോഗ്യസംരക്ഷണത്തിൽ പ്രധാനം പോഷക ഘടകങ്ങൾ അടങ്ങുന്ന ഭക്ഷണം, വ്യായാമം, മനസ്സിൻറെ ആരോഗ്യം എന്നിവയാണ്. ശുചിത്വം ജീവിത ഭാഗം ആക്കുന്നതിനായി നാം ചില ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ദിവസവും രണ്ടുനേരം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക, ധരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയായി അലക്കുക എന്നിവയെല്ലാം ഇത്തരത്തിൽ നമ്മൾ പാലിക്കേണ്ട ശീലങ്ങളാണ്.ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. നമ്മളുടെ ശരീരം മാത്രമല്ല നാം ജീവിക്കുന്ന ചുറ്റുപാടുകളും ശുചിത്വ പൂർണമാക്കി മാറ്റിയാൽ മാത്രമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. ഇത്തരത്തിൽ നാം ശുചിത്വത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചില്ലെങ്കിൽ നമ്മൾ പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നു. അതിനാൽ തന്നെ നാം ശുചിത്വശീലങ്ങളും ആരോഗ്യ ശീലങ്ങളും പാലിച്ചേ മതിയാകൂ... ശുചിത്വം നാം നമ്മളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. വ്യക്തിശുചിത്വം കഴിഞ്ഞാൽ നമ്മുടെ വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം .ഓരോ വീടുകളിലെയും മാലിന്യങ്ങൾ കൃത്യമായി സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും നമ്മുടെ ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിച്ചും വായു മലിനീകരണത്തെ തടഞ്ഞും നമുക്ക് നമ്മുടെ പ്രകൃതിയെ തന്നെ തിരിച്ചുപിടിക്കാനും സംരക്ഷിക്കാനും സാധിക്കും. ഒരു വ്യക്തി സ്വയം ആരോഗ്യ ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുന്നതിന് ഒപ്പം തന്നെ തൻറെ പരിസരവും ശുചിത്വം ഉള്ളതായിരിക്കാൻ ശ്രദ്ധിച്ചാൽ പരിശ്രമിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ സാധിക്കൂ ... ഇന്നുമുതൽ നമ്മുടെ മുദ്രാവാക്യം ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം എന്നതായിരിക്കട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം