ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പുതിയൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയൊരു കാലം


മാറ്റങ്ങൾ വന്നൊരു കാലം
മാളോർ പാടേ മാറിയ കാലം
മനസിൻ വിശുദ്ധി അ റിഞ്ഞൊരു കാലം
ഇതു ഭൂവിൻ പുതിയൊരു കാലം

മുഖപടമാകെ വ്യാപകമായി
മാനവരെല്ലാം വീട്ടിലിരിപ്പായ്
വ്യക്തി ശുചിത്വം മുഖരിതമായി
ഇതു ഭൂവിൻ പുതിയൊരു കാലം

നാട്ടിലെങ്ങും കൂട്ടമൊഴിഞ്ഞു
ആഘോഷങ്ങൾ അരങ്ങൊഴിഞ്ഞു
ആത്മാവിൻ നിറപുഞ്ചിരി മാഞ്ഞു
ഇതു ഭൂവിൻ പുതിയൊരു കാലം

വീണ്ടും വരണം നല്ലൊരു കാലം
ഭീതിമായും പുതിയൊരു കാലം
വരവേൽക്കാം തയ്യാറാകാം
ഭൂവിൻ പുതിയൊരു കാലം

പാർവ്വതി പ്രീണി
3 C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത