മാറ്റങ്ങൾ വന്നൊരു കാലം
മാളോർ പാടേ മാറിയ കാലം
മനസിൻ വിശുദ്ധി അ റിഞ്ഞൊരു കാലം
ഇതു ഭൂവിൻ പുതിയൊരു കാലം
മുഖപടമാകെ വ്യാപകമായി
മാനവരെല്ലാം വീട്ടിലിരിപ്പായ്
വ്യക്തി ശുചിത്വം മുഖരിതമായി
ഇതു ഭൂവിൻ പുതിയൊരു കാലം
നാട്ടിലെങ്ങും കൂട്ടമൊഴിഞ്ഞു
ആഘോഷങ്ങൾ അരങ്ങൊഴിഞ്ഞു
ആത്മാവിൻ നിറപുഞ്ചിരി മാഞ്ഞു
ഇതു ഭൂവിൻ പുതിയൊരു കാലം
വീണ്ടും വരണം നല്ലൊരു കാലം
ഭീതിമായും പുതിയൊരു കാലം
വരവേൽക്കാം തയ്യാറാകാം
ഭൂവിൻ പുതിയൊരു കാലം