ഗവ. ലോവർ പ്രൈമറി സ്കൂൾ പാണ്ടിത്തിട്ട/അക്ഷരവൃക്ഷം/സത്യം പറയാം ....................
സത്യം പറയാം ...................
തോട്ടപ്പള്ളി എന്ന ഗ്രാമത്തിന്റെ ആശയും ആവേശവും ആയിരുന്നു അവിടുത്തെ ഗവൺമെൻറ് എൽ പി സ്കൂൾ . നാട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ട സ്കൂൾ ആണ് ഗവ. എൽ പി എസ് . ആ സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന നല്ല കൂട്ടുകാരാണ് നിത്യയും നന്ദനയും. പഠനത്തിൽ അതിസമർഥരായതു കൊണ്ട് എല്ലാവർക്കും അവരെ ഇഷ്ടമാണ് . നിത്യയ്ക്ക് അവളുടെ അച്ഛനമ്മമാർ എന്ത് കാര്യം പറഞ്ഞാലും അത് സാധിച്ചു കൊടുക്കുമായിരുന്നു, മാത്രമല്ല അവൾക്ക് എന്ത് കിട്ടിയാലും അത് അവളുടെ കൂട്ടുകാരിയായ നന്ദനയെ കാണിക്കുകയും ചെയ്യും, തിരിച്ച് നന്ദനയും അതുപോലെതന്നെയാണ് . ഒരിക്കൽ നിത്യ ക്ലാസ്സിൽ ചെന്നപ്പോൾ അവളുടെ കൂട്ടുകാരിയായ നന്ദനയുടെ കൈവശം ഒരു പേന കണ്ടു , "നന്ദന നിനക്ക് എവിടുന്നാ ഈ പേന കിട്ടിയത് " ,നിത്യ നന്ദനയോട് ചോദിച്ചു. ” ഇത് എന്റെ അച്ഛൻ എന്റെ പിറന്നാളിന് സമ്മാനമായി തന്നതാണ് " നന്ദന മറുപടി പറഞ്ഞു . ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അസംബ്ലിക്കുള്ള ബെല്ലടിച്ചു. നിത്യയും കൂട്ടുകാരും അസംബ്ലിക്കായി ഹാളിലേക്ക് ഓടി . അവിടെയെത്തിയപ്പോൾ നിത്യയുടെ ടീച്ചർ അവളോട് ക്ലാസിൽ പോയി ഒരു കഷണം ചോക്ക് എടുത്തോണ്ട് വരാൻ പറഞ്ഞു .അവിടെ ചെന്നപ്പോൾ തന്നോടൊപ്പം ഒപ്പം പഠിക്കുന്ന സുധി സുഖമില്ലാതെ ക്ലാസ്സിൽ തന്നെ ഇരിക്കുന്നത് അവൾ കണ്ടു .അസംബ്ലി കഴിഞ്ഞ എല്ലാവരും ക്ലാസിൽ വന്നപ്പോൾ നന്ദന ബാഗ് തുറന്നു ,പക്ഷേ അവളുടെ ബാഗിൽ പേന ഇല്ലായിരുന്നു അവൾക്ക് ആകെ സങ്കടമായി, അവൾ കരയുവാൻ തുടങ്ങി . അപ്പോൾ ക്ലാസ് ടീച്ചർ എത്തി ,ടീച്ചർ അവളോട് കാര്യം തിരക്കി. തന്റെ പേന കളവു പോയ കാര്യം ടീച്ചറിനോട് അവൾ പറഞ്ഞു .ടീച്ചർ എല്ലാവരോടുമായി ആയി തിരക്കി ആരാണ് ഇന്ന് അസംബ്ലിക്ക് പോകാതിരുന്നത് .എല്ലാവരും സുധിയെ ചൂണ്ടിക്കാട്ടി .പാവം സുധി കരഞ്ഞു പറഞ്ഞു "ഞാനല്ല ടീച്ചറെ ഞാൻ എടുത്തിട്ടില്ല" പക്ഷേ പക്ഷേ ആരും വിശ്വസിച്ചില്ല .ടീച്ചർ അവനോട് പറഞ്ഞു "നാളെ ആ പേന കൊണ്ടുവരണം ,ഞാനിന്ന് നിന്റെ ബാഗ് പരിശോധിക്കുന്നില്ല. പക്ഷേ നാളെ കൊണ്ടുവന്നില്ലെങ്കിൽ നിന്നെ ഹെഡ്മാസ്റ്ററുടെ അടുത്തു പറഞ്ഞുവിടും തന്നെയുമല്ല നിന്റെ അച്ഛനെ വിളിച്ചു വരുത്തും” . വൈകുന്നേരമായപ്പോൾ എല്ലാവരും സ്കൂളിൽ നിന്ന് പോയി . പാവം സുധി മാത്രം വിഷമത്തോടെ നിന്നു. നിത്യ വീട്ടിൽ ചെന്ന് തന്റെ അച്ഛനോട് ചില കാര്യങ്ങൾ പറഞ്ഞു ,അവളുടെ അച്ഛൻ സ്നേഹപൂർവ്വം അവളോട് എന്തൊക്കെയോ പറഞ്ഞു. അന്ന് രാത്രി നിത്യക്ക് ഉറങ്ങാൻ കഴിഞ്ഞില്ല . അവളുടെ അച്ഛൻ അവളോട് പറഞ്ഞ കാര്യങ്ങൾ ആലോചിച്ച് കിടന്നു ....... രാവിലെ അവൾ സ്കൂളിൽ എത്തി . എല്ലാവരുടെയും മുന്നിൽ വച്ച് ടീച്ചർ സുധിയെ എഴുന്നേൽപ്പിച്ചു നിർത്തി ,അവനൊരു കുറ്റക്കാരനെ പോലെ പോലെ എഴുന്നേറ്റുനിന്നു .ടീച്ചർ അവനോടു ചോദിച്ചു "നീ എന്ത് തീരുമാനിച്ചു ഹെഡ്മാസ്റ്ററുടെ അടുത്തു പോകുന്നോ ,അതോ പേന തിരികെ നൽകുന്നുവോ" .പാവം സുധി അവൻ ആണയിട്ടു പറഞ്ഞു "ഞാനല്ല ടീച്ചറെ ഞാൻ എടുത്തിട്ടില്ല " . പെട്ടെന്ന് നിത്യ ചാടിയെഴുന്നേറ്റു "ടീച്ചറെ അവനല്ല, ........ ഞാനാണ് ഞാനാണ് ആ......... ആ...... പേന എടുത്തത്. നന്ദന നീ എന്നോട് ക്ഷമിക്കണം , ഇതുപോലെ ഒരെണ്ണം വാങ്ങിക്കുവാൻ എന്റെ അച്ഛനോട് പറയാൻ വേണ്ടിയാണ് ഈ പേന കൊണ്ടു പോയത് . എല്ലാവരും എന്നോട് ക്ഷമിക്കണം" ,ഇത് കേട്ട് ടീച്ചറിന് വല്ലാത്ത ദേഷ്യം തോന്നി . നിത്യയെ തല്ലുവാൻ ടീച്ചർ അവളെ പിടിച്ചു പുറത്തിറക്കി . പക്ഷേ സുധി ടീച്ചറോട് പറഞ്ഞു "ടീച്ചർ അവളെ തല്ലല്ലേ , അവൾ സത്യം പറഞ്ഞല്ലോ ......" . ടീച്ചർ മൂന്നുപേരെയും അടുത്ത് വിളിച്ചു കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി . അതോടെ മൂന്നുപേരുടെയും സങ്കടം മാറി . ഗുണപാഠം :- അറിഞ്ഞും അറിയാതെയും നമ്മൾ ചെയ്യുന്ന ചില കൊച്ചു കള്ളങ്ങൾ മറ്റുള്ളവർക്ക് സങ്കടത്തിന് കാരണമാകും ,അബദ്ധത്തിൽ അങ്ങനെ ഉണ്ടായാൽ അതിനെ തിരുത്താനുള്ള മനസ്സ് എപ്പോഴും നമുക്കുണ്ടാകണം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ