എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/എന്റെ കൊച്ചു സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു സ്വപ്നം

ഇത്തവണത്തെ വേനൽ അവധി കാലത്ത് എന്റെ ആ ഗ്രഹം സഫലീകരിച്ചു. നീന്തൽ പഠിക്കണം എന്നത് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു. ഒരി‌യ്ക്കൽ ഞാൻ ചിറ്റയുടെ മഠത്തിൽ പോയി. ചിറ്റയ്ക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്. എന്റെ അനിയത്തിമാരായ നന്ദുവും നയനുവും അവരുടെ മഠത്തിൽ ഒരു കുളം ഉണ്ട്. വലിയ ആഴമൊന്നും ഇല്ല. എനിക്ക് നീന്തൽ പഠിക്കാൻ മോഹം വന്നത് നന്ദു നീന്തുന്നത് കണ്ടിട്ടാണ് എനിക്ക് കുളത്തിൽ ഇറങ്ങുന്നത് ഒരു ഹരമാണ്. കുളത്തിൽ ഇറങ്ങിയാൽ പിന്നെ കയറാൻ തോന്നില്ല. ആ ഹരം അന്നും ഇന്നും നിലനിൽക്കുന്നു. കുളത്തിൽ ഇറങ്ങിയാൽ ഞാൻ അടങ്ങി നിന്ന് കുളിയ്ക്കല്ല ചാടി കളിക്കുന്നു. അങ്ങനെ ചാടുന്പോൾ പണ്ടൊക്കെ ചെവിയിൽ വെള്ളം കയറും . കയറിയാലോ പിന്നെ കുറച്ചു ദിവസത്തേക്ക് ചെവി വേദന, ചെവി ചൊറിച്ചിൽ എന്നിവ കൊണ്ട് വിഷമിക്കും. അമ്മയുടെ ഉറക്കവും പോകും. എന്തായാലും ഇത്തവണത്തെ അവധിയ്ക്ക് ഒരു പ്രശ്നവും ഇല്ലാതെ ഒരു പാടി ചാടികളിക്കാൻ കഴിഞ്ഞു. കളിമാത്രമല്ല , സാധാരണ പോലെ നീന്താനും , നിവർന്ന് നീന്താനും വെള്ളത്തിൻറെ അടിയിലും നീന്താനും പഠിച്ചു. നീന്തി കഴിയുന്പോൾ എന്തോ വലിയ നേട്ടം കൈവരിച്ചിതുപോലെ എല്ലാവരേം കാണിക്കും. അങ്ങനെ എന്റെ കൊച്ചു സ്വപ്നം ഞാൻ സഫലീകരിച്ചു.

ഗായത്രി .എസ്.
9 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ