മറവിയാണോ? അല്ല , മറന്നതായി നടിച്ചു അറുത്തുമാറ്റിയ വേരിലെൻ ജീവനുണ്ടെന്ന്! ഭാരമെന്നോതി മുറിച്ചൊരാ ചില്ലകൾ, ഭാരമായേന്തിയത് എന്നെയെന്ന് ! ഉറച്ചുനിന്നുയരാനായ് തൂക്കിവിറ്റ മൺതരികൾ, കാൽക്കീഴിലേതാണെന്ന് ! എന്നാലിത് മറക്കാതെവച്ചോളു, മറന്നത് നീ മാത്രം ! ചിതലരിക്കാതിരുപ്പുണ്ട്, പ്രകൃതിയുടെ കണക്കുപുസ്തകത്തിൽ ! ചിതയൊരുക്കീടും വിധിനിനക്കായ്, വെട്ടിയ ചില്ലയാൽതന്നെ ! ഓർത്തുവച്ചോളു , മറക്കാതെ നില്പുണ്ട് കാലം മറുപടിയേകേണ്ടിവരും ഓരോരോ മറവിക്കും !
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത