മറവിയാണോ?
അല്ല , മറന്നതായി നടിച്ചു
അറുത്തുമാറ്റിയ
വേരിലെൻ ജീവനുണ്ടെന്ന്!
ഭാരമെന്നോതി
മുറിച്ചൊരാ ചില്ലകൾ,
ഭാരമായേന്തിയത്
എന്നെയെന്ന് !
ഉറച്ചുനിന്നുയരാനായ്
തൂക്കിവിറ്റ മൺതരികൾ,
കാൽക്കീഴിലേതാണെന്ന് !
എന്നാലിത് മറക്കാതെവച്ചോളു,
മറന്നത് നീ മാത്രം !
ചിതലരിക്കാതിരുപ്പുണ്ട്,
പ്രകൃതിയുടെ കണക്കുപുസ്തകത്തിൽ !
ചിതയൊരുക്കീടും
വിധിനിനക്കായ്,
വെട്ടിയ ചില്ലയാൽതന്നെ !
ഓർത്തുവച്ചോളു ,
മറക്കാതെ നില്പുണ്ട് കാലം
മറുപടിയേകേണ്ടിവരും
ഓരോരോ മറവിക്കും !