എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/നഷ്ടപെട്ട അവധിക്കാലം

നഷ്ടപെട്ട അവധിക്കാലം

ആറുമാസ കാലമായി നമ്മുടെ ലോകം മുഴുവൻ വൻ ഭീഷണിയിലാണ്. കാരണം കൊറോണ (കോവിഡ്-19) ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കടലിന്റെ വിളയാട്ടമായി ഓഖിയും, പ്രകൃതിയുടെ വിളയാട്ടമായി പ്രളയവും, മണ്ണിടിച്ചിലും, എത്തി ഇപ്പോഴിതാ കൊറോണ വൈറസും . ഓഖിയും പ്രളയവും വന്നപ്പോൾ അതുലച്ചത് കേരളത്തെ മാത്രമാണ് എന്നാൽ കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ ഉലയ്ക്കുകയാണ്.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നത് മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരമായ ഇടപെടലുകൾ മൂലമാണ് എന്നാൽ കൊറോണ വൈറസ്സോ? അത് മനുഷ്യൻ വരുത്തിവച്ചതല്ല എന്നാൽ വുഹാനിൽ (ചൈനയിൽ ) അത് റിപ്പോർട് ചെയ്ത സമയം തന്നെ കുറച്ചെങ്കിലും ജാഗ്രതയോടെ കണ്ടിരുന്നെങ്കിൽ ഇന്ന് ഇത് ഇത്രയും പ്രശ്‌നമാകില്ലായിരുന്നു. ഇത് മൊത്തത്തിൽ വ്യാപിച്ചു എന്നല്ല എന്നാലും 120ലധികം രാജ്യങ്ങളിൽ പെട്ടന്ന് പടർന്നുപിടിക്കാൻ സാധിച്ച ഈ മഹാവ്യാധി തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ല. ഇതിനായി നമ്മുടെ കയ്യിലുള്ള ചില മരുന്നുകളാണ് "കൈ വൃത്തിയായി കഴുകൽ, ശുചിത്വം, വീടിനുപുറത്തിറങ്ങരുത് "എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാം. കൊറോണ ഭാഗമായി ഇറങ്ങിയ ഒരു വലിയ സന്ദേശം ആണ് -Break the chain; അതെ നമുക്ക് കൊറോണ എന്ന വൈറസ്സിനെ തോൽപ്പിച് അതിന്റെ കണ്ണിമുറിക്കാം. ഇപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത് പണ്ടത്തെ കാലത്ത് ഒരാചാരമുണ്ടായിരുന്നു എഴുതി വയ്ക്കാത്ത ഒരു ആചാരം വീട്ടിൽ നിന്ന് പുറത്തുപോയി വരുമ്പോൾ കയ്യും കാലും കഴുകിയിട്ടു അകത്തു കേറുന്ന ഒരു സംമ്പ്രദായം എന്നാൽ അതെല്ലാം മാറി വന്നു പക്ഷെ കൊറോണ വന്നപ്പോൾ അതെല്ലാം തിരിച്ചുവന്നപോലെ...........

ലോക്ക് ഡൌൺ കാരണം എന്നെ പോലുള്ള ഒരുപാട് കുട്ടികൾക്ക് അവധിക്കാലം ബന്ധുവീടുകളിൽ പോയി ആഘോഷിക്കാൻ പറ്റുന്നില്ല എന്നാൽ ആ സമയം ഓരോ പഴയ കളികൾ കളിക്കാനും ഒരുപാട് കാര്യങ്ങൾ ചെയ്യാനും കിട്ടുന്ന ഒരു നല്ല അവസരമാണ്. അതുപോലെ ആഘോഷങ്ങൾ എല്ലാം ഈ ഒരു സമയത്തേക്ക് മാറ്റിവച്ചാൽ നമുക്ക് കൊറോണയെ തോൽപ്പിക്കാനാകും.

ഈ വൈയറസ് വ്യാപനത്തിനെതിരെ രാപ്പകലില്ലാതെ പ്രയത്നിക്കുന്ന പോലീസുകാർക്കും, ആരോഗ്യപ്രവർത്തകർക്കും, ഫയർ ഫോഴ്സ് ഉദ്ധ്യോഗസ്ഥർക്കും ഞാൻ ഈ സമയം ആദരവ് അർപ്പിക്കുന്നു. അതുപോലെ നമ്മൾ അവർ നൽകുന്ന ഓരോ നിർദ്ദേശങ്ങൾ കേട്ട് മനസ്സിലാക്കി പ്രവർത്തിക്കണം.

നമ്മൾക്കൊപ്പം സർക്കാരും എല്ലാവരുമുണ്ട്. നമ്മൾ ഇനിയും വൈകിയിട്ടില്ല നമ്മൾ ഇനിയും ശ്രദ്ധിച്ചാൽ കൊറോണയെ നമുക്ക് തോല്പിക്കാം........


        " പൊരുതാം ഒരുമിച്ച് ഒറ്റകെട്ടായി"
ഹരിലയ
8 H എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം