ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം
സംസ്കാര സപര്യ
കലാരൂപങ്ങള്‍
പൊറാട്ടു നാടകം പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം. 22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ നടത്തിയ അഭിമുഖത്തില്‍നിന്നും ലഭിച്ച വിവരങ്ങള്‍.
ഏകദേശം നൂറ് വര്‍ഷ്ങ്ങള്‍ക്കുമുമ്പ് മുത്തച്ഛന്‍ മുതല്‍ ഈകലയില്‍ ഏര്‍പ്പെട്ടിരുന്നു.ചിറ്റൂരിലുള്ള പഴനിമലയാണ് അദ്ദേഹത്തിന്റെ ആശാന്‍.കുറവന്‍-കുറത്തി,ചക്ക്യലന്‍-ചക്ക്യലത്തി,കവറ-കവറച്ചി,മാപ്പിള-മാപ്പിളച്ചി തുടങ്ങി വിവിധ ജാതിക്കാരെ പ്രതിനിധീകരിച്ചിട്ടാണ് ഈ കല അവതരിപ്പിക്കുന്നത്.ഓരോജാതിക്കരും അവരുടെ കുലത്തൊഴിലിനെ അവതരിപ്പിക്കും.ഉദാ:ചെറുമിപ്പൊറാട്ട് ചെറുമി മുറവും ചൂലുമായി കളി തുടങ്ങുന്നതു മുതല്‍ അവസാനം വരെ സ്റ്റേജില്‍ കാണും.പാടത്തു വീണ നെല്ല് ശേഖരിക്കുകയാണു ചെറുമി. ചെണ്ട, താളം,ഹാര്‍മോണിയം,മ്റ്ദംഗം, ജാലഡ തുടങ്ങിയ വാദ്യോപകരണങ്ങള്‍ കാണും. ഏതു ജാതിക്കാരുടെ പൊറാട്ടുനാടകമാണോ അവരുടെ ജാതി,ഭാഷ,സംസ്ക്കാരം,ജീവിതനിലവാരം ഇവ കാണികള്‍ക്ക് മനസ്സിലാക്കാം. ചക്ക്യലന്‍-ചക്ക്യലത്തി വേഷത്തില്‍ മാത്രം പുരാണകഥകളെ അവതരിപ്പിക്കും.രാത്രി 9 മുതല്‍ രാവിലെ 6 മണി വരെ നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല. പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്. ഏഴുവട്ടം കളി ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പട്ടുപാടിക്കളിക്കും.
""