മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

   കാത്തിരിപ്പ്
ചില്ലുജാലകത്തിനപ്പുറം കാഴ്ചകൾ
ഇല്ലാതാവുന്നത് ഇതാദ്യം
കാണാൻ നേര
മില്ലാത്തതിനാൽ
കാണേണ്ടതൊന്നും കണ്ടതുമില്ല
പകലും രാവും മാത്രമായിട്ടിന്നും
വിജനമായ വഴിത്താരകളിൽ തേടി
നിറമില്ലാക്കാറ്റിന്റെ തേങ്ങൽ മാത്രം
അലയടിച്ചു, വാക്കുകൾ നഷ്ടമാവുന്ന
നിസ്സഹായതയിൽ
വിറങ്ങലിച്ചുനിന്നപ്പോഴും
വെള്ളച്ചുവരിൽ കറുത്ത നിഴൽ
മൗനിയായി കാത്തിരുന്നതുമറിഞ്ഞില്ല
ശീതീകരിച്ച അകത്തളങ്ങൾ
പേടിച്ചൂടിൽ ഉരുകിയൊലിച്ചപ്പോൾ
വിട്ടകന്ന ആത്മാവുകൾ വീണ്ടും
ആരെയോ കാത്തിരുന്നു.


 

ഫാത്തിമ ഹിബ പി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത

കൊറോണ

കൊറോണ നാട്ടിൽ പടരുകയായി
ജനങ്ങളെല്ലാം വീട്ടിൽ ഇരിക്കുകയായി
 കൊറോണയെ അതിജീവികാൻ
            നാമെല്ലാം തയ്യാറായി
  നാമെല്ലാം ജാഗ്രതയോടെ
  നാമെല്ലാം കരുതലോടെ പോരാടുകയാണ്
  അരുത് ആരും ചെയ്യരുതേ
 ആവശ്യമില്ലാതെ പോവരുതേ
 പുറത്തോട്ട് ഇറങ്ങിനടക്കരുതേ
 ആവശ്യമില്ലാതെ ഇറങ്ങരുതേ
 അത്യാവശ്യമെങ്കിൽ മാസ്ക് ധരിക്കൂ
 അത്യാവശ്യമെങ്കിൽ അകലം പാലിക്കൂ
  വാഹനങ്ങൾ ഒന്നും കാണുന്നില്ല
 വിവാഹം ഒന്നും നടക്കുന്നില്ല
എല്ലാവർക്കും തിരക്കൊഴിഞ്ഞു
 എല്ലാവരും നിശബ്ദരായി

ശാദില സി
7 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത

കുഞ്ഞനുറുമ്പും അച്ഛനും

കുഞ്ഞനുറുമ്പും അച്ഛനും ഒരു ദിവസം കുഞ്ഞനുറുമ്പിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നു.അച്ഛനോട് കുഞ്ഞനുറുമ്പ് ചോദിച്ചു,"ഗൾഫിൽ നിന്ന് വന്ന പെട്ടിയിൽ കൊറോണയുണ്ടോ? പരിശോധിച്ച് അകത്ത് കയറിയാൽ മതി”എന്ന്.അച്ഛന്റെമറുപടി ഇങ്ങനെയായിരുന്നു, "എന്റെ മകനെ ഞാൻ പരിശോധിച്ചു.ഫലം വിപരീതമായിരുന്നു".കുഞ്ഞനുറുമ്പ് അതു കേട്ട് സന്തോഷിച്ചു.

ഫസീഹ സുമയ്യ കെ കെ
3എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത


അവധി

അവധി സ്കൂൾ അവധി ആയി. കളിക്കാം, സൈക്കിളിൽ കറങ്ങാം എന്ന് സന്തോഷിച്ചു. ഒന്നും നടന്നില്ല. വീടിനകത്തായി. കൂട്ടുകാരുമില്ല. പിന്നീട് മനസ്സിലായി കോറോണ എന്ന രോഗം ലോകമെമ്പാടും പടരുന്നു. ആളുകൾ വെറുക്കുന്നു. കോറോണ വരാതിരിക്കാൻ കൂടെ കൂടെ കൈകൾ കഴുകണം എന്ന് ഉപ്പയും ഉമ്മയും പറഞ്ഞുതന്നു. ഞങ്ങൾ കൊച്ചു കുഞ്ഞുങ്ങൾ പുറത്തിറങ്ങാൻ പാടില്ല. ബോറടിക്കാൻ തുടങ്ങി. ഉമ്മയോട് പറഞ്ഞു. ചിത്രം വരയ്ക്കാൻ കളറും ബുക്കും തന്നു. ചിത്രം വരച്ചു,ചീര നട്ടു, ചെടികൾക്ക് വെള്ളം നനച്ചു, കളി വീട്, അനുജന്റെയും ഉപ്പയുടെയും കൂടെ കളിച്ചു, ടിവിയിൽ സിനിമ, വാർത്ത, കാർട്ടൂൺ എന്നിവ കണ്ടു. വീട് വൃത്തിയാക്കാൻ സഹായിച്ചു. പത്രം വായിച്ചു. പേപ്പർ കവർ നിർമ്മിക്കാൻ ഉമ്മ പറഞ്ഞു തന്നു. എനിക്ക് സ്കൂൾ, ടീച്ചേഴ്സ്, കൂട്ടുകാരെ ഒക്കെ കാണാൻ കൊതിയായി. നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. കോറോണയെ നിയന്ത്രിക്കാൻ കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപാട് നന്ദി അറിയിച്ചുകൊണ്ട്, ജയ്.

മുഹമ്മദ് സിയാൻ സി കെ
2 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത