ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/അവധിയുടെ ഭീകരത

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിയുടെ ഭീകരത

സ്കൂളുകളിൽ പരീക്ഷകൾ പോലും മാറ്റിവെച്ച ഭീകരമായ അനുഭവം ആയിരുന്നു എന്റെ അവധിക്കാലത്തിലേക്ക് കടന്നു വന്നത്. ആ ഭീകരമായ അസുഖം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ജീവന്റെ തുടിപ്പുകളെ തന്നെയും മരവിപ്പിച്ചു കളഞ്ഞു. കൊറോണ എന്ന വൈറസ് ആധുനിക സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നിട്ടു പോലും ജനങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുകയാണ്. ഈ വൈറസിനെ തുരത്താൻ വേണ്ടി നമ്മൾ ജാഗ്രത പാലിക്കണം. അതോടൊപ്പം ഇതിൽ നിന്ന് കര കേറാൻ നമ്മൾ ഏവരും വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുകയും വേണം. പൊതു ഇടങ്ങളിൽ പോകുമ്പോൾ മുഖം മറയ്ക്കുവാൻ മാസ്ക് ഉപയോഗിക്കണം. കുട്ടികളും മുതിർന്നവരും നിയമപാലകർ തരുന്ന ഉപദേശങ്ങൾ അനുസരിച്ച് കോറോണയെ ഒറ്റക്കെട്ടായി നിന്ന് തുരത്താം.

ഇതിനു ഭയം അല്ല ജാഗ്രതയാണ് വേണ്ടത്

ആദിനാഥ് ബിജു
4 A ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം