മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/മുത്തശ്ശി മരം

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി മരം

പണ്ട് പണ്ടൊരുകാട്ടിൽ ഒരു മരം ഉണ്ടായിരുന്നു. വളരെ കുറഞ്ഞ ശരീരം ആകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു." അയ്യെ അവന്റെ അവന്റെ നിൽപ്പ് കണ്ടോ മുത്തശ്ശിമാരുടേത് പോലെ ശരീരം വളഞ്ഞ് വളഞ്ഞ് ഛെ ഛെ കണ്ടാൽ തന്നെ അറുപ്പ് തോന്നുന്നു". മറ്റ് മരങ്ങൾ ഈ മരത്തെ കളിയാക്കും. എന്നിട്ട് അവർ അൽപം ഗമയോടെ "നോക്ക് ഞങ്ങളെക്കണ്ടോ എന്ത് ഭംഗിയുള്ള ശരീരമാണ് ഞങ്ങളുടേത് അൽപം പോലും വളവില്ല നീ ഈ ശരീരം കണ്ട് കൊതിച്ചോ". പാവo! മരം കൂട്ടുക്കാരൊക്കെ എന്ത് പറഞ്ഞാലും എല്ലാം ക്ഷമയോടെ കേൾക്കും .എതിർത്തൊന്നും പറയില്ല. അങ്ങനെയിരിക്കെ ഒരു മരം വെട്ടുക്കാരൻ ആകാട്ടിൽ എത്തി .നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾ സന്തോഷത്തോടെ പറഞ്ഞു "ഹായ് കോളടിച്ചല്ലോ. വളവും പുളവും ഒന്നുമില്ലാത്ത എത്ര നല്ല മരങ്ങൾ. ഇവ എല്ലാം മുറിച്ചെടുത്താൽ നല്ല പലകകൾ ഉണ്ടാക്കാം .പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല .അയാൾ വലിയ മരങ്ങൾ ഓരോന്നായി മഴു ഉപയോഗിച്ച് മുറിക്കാൻ തുടങ്ങി .മരങ്ങൾ മുറിച്ച് നമ്മുടെ മുത്തശ്ശിമാവിന്റെ അടുത്തെത്തി. എന്നിട്ട് അയാൾ പുച്ഛത്തോടെ പറഞ്ഞു "അയ്യെ ആർക്ക് വേണം നിന്നെ മുറിച്ചാൽ ഒരു ജനാല പോലും ഉണ്ടാക്കാൻ കഴിയില്ല " ഇത്രയും പറഞ്ഞ് മര വെട്ടുക്കാരൻ അടുത്ത മരo മുറിക്കാൻ ആരംഭിച്ചു .ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കാട്ടിലെ എല്ലാ മരവും ആ മരം വെട്ടുക്കാരൻ മുറിച്ച് കൊണ്ടുപോയി. തന്നെ കളിയാക്കിയ മറ്റു മരങ്ങളുടെ ഗതിയോർത്തപ്പോൾ മുത്തശ്ശി മരത്തിന് കണ്ണീര് അടക്കാൻ കഴിഞ്ഞില്ല.