പരിസരമെല്ലാം എന്നും നമ്മൾ
ശുചിയാക്കീടേണം
ശുചിയാക്കാഞ്ഞാൽ പലതരമുള്ളൊരു
രോഗാണുക്കൾ വന്നീടും
എന്നും നമ്മൾ വ്യക്തിശുചിത്വം
പാലിച്ചീടേണം
രാവിലെയായാൽ പെട്ടെന്നുണരണ൦
ദേഹശുദ്ധി വരുത്തേണം
വെള്ളം നന്നായ് കുടിച്ചീടേണം
പോഷക ഭക്ഷണം കഴിക്കേണം
രോഗം വരാതെ സൂക്ഷിച്ചാലോ
ആരോഗ്യമോടെ ജീവിക്കാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത