സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്

03:09, 22 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhomehss (സംവാദം | സംഭാവനകൾ)


കണ്ണൂര്‍ ജില്ലയില്‍ കണിച്ചാര്‍ പഞ്ചായത്തില്‍ കൊളക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍സെക്കണ്ടറി സ്കൂളാണിത്.

സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
വിലാസം
കൊളക്കാട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-03-2010Santhomehss



ചരിത്രം

1982 മെയ് മാസത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . തലശ്ശേരി അതിരൂപതയിലെ കൊളക്കാട് ഇടവക വികാരിയായിരുന്ന Rev.Fr. ജോര്‍ജ് സ്രാമ്പിക്കല്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കെ സി വര്‍ക്കി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.1998 ല്‍Rev.Fr.ജോര്‍ജ് അരീക്കുന്നേലിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 16 കമ്പ്യൂട്ടര്‍ ഉള്ള നല്ലൊരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 24 ഹൈസ്കൂളുകളും 7 ഹയര്‍സെക്കണ്ടറി സ്കൂളുകളും 30 U.P.സ്കൂളുകളും 23 L.P.സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജരായി റെവ. ഫാ.ജെയിംസ് ചെല്ലങ്കോട്ട് പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാനാധ്യാപകന്‍ ശ്രീ.മാണിക്കുട്ടി തോമസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.P.J.പോളുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.സി വര്‍ക്കി, വി.ഡി ജോര്‍ജ്, തോമസ് മാത്യു,കെ.ജെ.ജോര്‍ജ്,ഒ.ജെ.മാത്യു. എന്‍.എം.ജോസഫ്,പി.എ.തോമസ്,ജോര്‍ജ് തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒളിമ്പ്യന്‍ poulose

വഴികാട്ടി